വിധി കാത്ത് ക്രിസ്ത്യാനോ

ronaldo

അമേരിക്കയ്ക്കെതിരെ അവസാന മിനുട്ടില്‍ ലഭിച്ച ഗോളില്‍ തുടിക്കുന്ന പോര്‍ച്ചുഗലിന്റെ ജീവന്‍ ഇനിയെത്ര സമയം എന്ന് കാത്തിരുന്ന് കാണണം. ഘാനയ്ക്കെതിരെ ജയം മാത്രം പോര,തകര്‍പ്പന്‍ ജയം തന്നെ വേണം ഒപ്പം ജര്‍മനി അമേരിക്കയെ തോല്‍പ്പിക്കുകയും വേണം. കടമ്പകള്‍ ഏറെയാണ് ക്രിസ്ത്യാനോയ്ക്കും സംഘത്തിനും. എന്നാലും ഘാനയ്ക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിനാണ് പോര്‍ച്ചുഗല്‍ തയ്യാറെടുക്കുന്നത്. മറുവശത്ത് ഘാനയും അതേ സ്ഥിതിയിലാണ്. ജര്‍മനിക്കെതിരെ സമനില നേടിയത് വഴി അവര്‍ക്കും സാധ്യതകളുണ്ട്. പോര്‍ച്ചുഗലിനെ മറികടക്കുകയും ജര്‍മനി അമേരിക്കയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഘാന മുന്നേറും ക്രിസ്ത്യാനോയുടെ സംഘത്തേക്കാള്‍ ഘാനയ്ക്ക് കാര്യങ്ങള്‍ കുറേക്കൂടി സുഗമമാണ് എന്നര്‍ത്ഥം.

പ്രതിരോധം തന്നെയാണ് ഘാനയ്ക്കെതിരെയും പോര്‍ച്ചുഗലിന്റെ പ്രശ്നം. പെപെ തിരിച്ചെത്തിയാലും കോയിന്‍ട്രാവോയുടെ അഭാവം നിഴലിക്കും. മുന്നേറ്റ നിരയില്‍ സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ഇത് വരെ ഫോം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും ടീമിനെ ഒറ്റയ്ക്ക് നയിക്കാന്‍ കെല്‍പ്പുള്ള ആ ബൂട്ടുകളില്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ മുഴുവന്‍. മറുവശത്ത് അസമോവ ഗ്യാന്‍, ആന്ദ്രെ അയൂ, സുലേ മുണ്ടാരി തുടങ്ങി വമ്പന്‍ നിരയുമായാണ് ഘാനയുടെ വരവ്. ജര്‍മനിയെ വിറപ്പിച്ച അവരെ പിടിച്ചു കെട്ടാന്‍ പോര്‍ച്ചുഗല്‍ ഇതുവരെ പുറത്തെടുത്ത കളി മതിയാവില്ല.

ഗ്രൂപ്പ് എച്ചില്‍ ഇന്ന് നടക്കുന്ന മത്സരങ്ങളില്‍ ബെല്‍ജിയം ദക്ഷിണ കൊറിയയെയും റഷ്യ അള്‍ജീരിയയെയും നേരിടും. രണ്ട് ജയങ്ങളുമായി ബെല്‍ജിയം നേരത്തെ തന്നെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ അടുത്ത സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് മറ്റു മൂന്ന് ടീമുകളും. കഴിഞ്ഞ മത്സരത്തില്‍ കൊറിയയെ തകര്‍ത്ത അള്‍ജീരിയയാണ് ഈ പോരാട്ടത്തില്‍ മുന്നില്‍. അവര്‍ക്ക് മൂന്ന് പോയിന്റും കൊറിയക്കും അള്‍ജീരിയക്കും ഓരോ പോയിന്റും ഉണ്ട്.

ബെല്‍ജിയത്തെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുകയും റഷ്യ ജയിക്കുകയും ചെയ്താല്‍ മാത്രമേ കൊറിയക്ക് സാധ്യതയുള്ളൂ.എന്നാല്‍ റഷ്യയെ തോല്‍പ്പിച്ചാല്‍ അള്‍ജീരിയക്ക് മുന്നേറാം. കൊറിയ ജയിച്ചില്ലെങ്കില്‍ സമനിലയായാലും അള്‍ജീരിയ പ്രീ ക്വാര്‍ട്ടറിലെത്തും

Show More
Close
Close