വിന്‍ഡോസ് എക്സ് പിക്കുണ്ടായിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് പിന്‍വലിച്ചു

xp

13 വര്‍ഷത്തോളം കൂടെനിന്ന വിന്‍ഡോസ് എക്സ്പിക്ക് നല്‍കിവന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുകയാണ്.

ആശങ്കയുണ്ടാക്കുന്ന മറ്റൊരു വസ്തുത എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റത്തില്‍ ഉള്ള രേഖകള്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന സുരക്ഷ ഇനി ഉണ്ടാകില്ലെന്നതാണ്. ഇത് ചിലപ്പോള്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം തന്നെ തകര്‍ന്നേക്കാവുന്ന സ്ഥിതിയാണ് ഉണ്ടാക്കുക.

ഇന്ത്യയില്‍ ബാങ്കിംഗ് ഉള്‍പ്പടെയുള്ള പൊതുമേഖലയില്‍ എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റത്തില്‍ ഉള്ള കംപ്യൂട്ടറുകളാണ് കൂടുതലെന്നതും ചിലപ്പോള്‍ പ്രശ്നം ഗൌരവമാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈ പ്രശ്നം പുതിയ വിന്‍ഡോസ് ഓപ്പറേറ്റിങ്ങ് സിസ്റത്തിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ പരിഹരിക്കാനാകും.

നിലവില്‍ എക്സ്പി ഉപയോഗിക്കുന്നവര്‍ വിന്‍ഡോസ് 7 അല്ലെങ്കില്‍ വിന്‍ഡോസ് 8ലേക്കോ അപ്ഗ്രേഡ് വേര്‍ഷനായ 8.1ലേക്കോ ഉടന്‍ മാറുന്നതാകും അഭികാമ്യം.എന്നാല്‍ എടിഎം, റിട്ടെയില്‍ സ്റ്റോര്‍, മെഡിക്കല്‍ തുടങ്ങിയ രംഗങ്ങളിലെ എക്സ്പി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ജനുവരി 2016 വരെ പിന്തുണ ലഭിക്കുമെന്നും സൂചനയുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close