വിപണി മുന്നോട്ട്

sensex

ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് തുടരുന്നു. എക്‌സിറ്റ് പോള്‍ ഫലത്തില്‍ എന്‍.ഡി.എ മുന്‍തുക്കം നേടിയതാണ് സൂചികകള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. സുസ്തിരമായ സര്‍ക്കാര്‍ നിലവില്‍ വരുമെന്നുള്ള ഉറപ്പാണ് വിപണിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നത്. സെന്‍സെക്‌സ് 312.02 പോയന്റ് മുന്നേറി 23,863.02ലും നിഫ്റ്റി 92.80 പോയന്റ് നേട്ടത്തോടെ 7,107.05ലുമാണ് രാവിലെ 9.30ന് വ്യാപാരം തുടരുന്നത്.

23729.78 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 23921.91ലേക്കും 7,080.00ല്‍ തുടങ്ങിയ നിഫ്റ്റി 7,116.20ലേക്കും ഉയര്‍ന്നു. ഇരുസൂചികകളും ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിലയാണിത്.

മുന്‍നിര ഓഹരികളില്‍ ഭെല്‍, ടാറ്റാ പവര്‍, എന്‍.ടി.പി.സി, ഗെയില്‍, ഒ.എന്‍.ജി.സി എന്നീ ഓഹരികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close