വിപ്ലവ നായിക വിടവാങ്ങി

വിപ്ലവ പ്രസ്ഥാനങ്ങളിലെ പ്രമുഖയും  കമ്യൂണിസ്റ്റ് നേതാവുമായിരുന്ന  കൂത്താട്ടുകുളം മേരി (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നു മുളന്തുരുത്തിയിലായിരുന്നു അന്ത്യം.തിരുവിതാംകൂറില്‍ ദിവാന്‍ ഭരണത്തിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയവരില്‍ പ്രധാനി ആയിരുന്നു .പ്രക്ഷോഭങ്ങള്‍ക്കിടെ കൊടിയ പീഡനങ്ങള്‍ അനുഭവിച്ചിട്ടുള്ള മേരി ,കെ ആര്‍ ഗൌരിയമ്മ, ടി വി തോമസ്‌ എന്നിവര്‍ക്ക് ഒപ്പം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട് .

1921 സെപ്റ്റംബര്‍ 24നാണു മേരിയുടെ ജനനം. കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ പ്രമുഖയായിരുന്ന മേരി സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെയാണു രാഷ്ട്രീയ രംഗത്തു പ്രവേശിക്കുന്നത്. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന സി.എസ്. ജോര്‍ജിനെ വിവാഹം ചെയ്തു. 1945 – 46 കാലത്തു തിരുനെല്‍വേലി വിമന്‍സ് വെല്‍ഫെയര്‍ ഓഫിസറായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. പിന്നീട് ഉദ്യോഗം ഉപേക്ഷിച്ചു രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കേരളത്തിലേക്കു തിരിച്ചു. പാര്‍ട്ടി രഹസ്യ സൂക്ഷിപ്പിന്റെ കടമയായിരുന്നു മേരിക്ക്.

ഉടുമ്പന്നൂര്‍ അമയപ്രയില്‍ കൊച്ചുപറമ്പില്‍ പത്രോസിനേയും കൂത്താട്ടുകുളം ചൊള്ളബേല്‍ വീട്ടില്‍ ഏലിയാമ്മയുടെയും അഞ്ചു മക്കളില്‍ രണ്ടാമത്തെ ആളായിരുന്നു മേരി .മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി. ജോര്‍ജ് മകളാണ്. ഗീത സി. ജോര്‍ജ് മറ്റൊരു മകളാണ്. മേരിയുട മാതൃ സഹോദരിയാണു കവയത്രി മേരി ജോണ്‍ കൂത്താട്ടുകുളം.

Show More

Related Articles

Close
Close