വിമാനങ്ങള്‍ വിറ്റ് കടം കുറയ്ക്കാന്‍ ജെറ്റ് എയര്‍വെയ്‌സ്‌

വിപണി വിഹിതത്തില്‍ രണ്ടാം സ്ഥാനത്തുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ തയ്യാറെടുക്കുന്നു. 2017-ഓടെ കമ്പനിയെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. ഇതു സംബന്ധിച്ച് ബാങ്കുകളുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് കമ്പനി ചെയര്‍മാന്‍ നരേഷ് ഗോയല്‍ വ്യക്തമാക്കി.

വ്യോമയാന കമ്പനികളില്‍ വിദേശ നിക്ഷേപം അനുവദിച്ചതോടെ ജെറ്റ് എയറിന്റെ 24 ശതമാനം ഓഹരികള്‍ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് സ്വന്തമാക്കിയിരുന്നു. ഇത്തിഹാദുമായി ചേര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണം കൂട്ടുകയാണ്. നിലവില്‍ ജെറ്റിന്റെ അന്താരാഷ്ട്ര സര്‍വീസുകള്‍ ലാഭത്തിലാണ്. യൂറോപ്പ്, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണ പൂര്‍വേഷ്യ എന്നിവിടങ്ങളിലേക്കായിരിക്കും പുതിയ സര്‍വീസുകള്‍.

പുതിയ കമ്പനികള്‍ എത്തിയതോടെ ആഭ്യന്തര സര്‍വീസുകളുടെ കാര്യത്തില്‍ കടുത്ത മത്സരമാണുള്ളത്. ആഭ്യന്തര സര്‍വീസുകളിലെ നഷ്ടമാണ് കമ്പനിയുടെ പ്രധാന വെല്ലുവിളിയെന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് പ്രസിഡന്റ് ജെയിംസ് ഹോഗന്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close