വിമാനത്താവളങ്ങളില്‍ റോബര്‍ട്ട് വദ്രയ്ക്ക് നല്‍കുന്ന ഇളവ് പിന്‍വലിച്ചേക്കും

robert vadra

റോബര്‍ട്ട് വദ്രയ്ക്ക് വിമാനത്താവളത്തില്‍ നല്‍കുന്ന സുരക്ഷ പരിരോധയിലെ ഇളവുകള്‍ പുനപരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സുരക്ഷാ പരിശോധനകള്‍ പ്രഹസനമാകരുതന്നും മറ്റുള്ളവരെ പോലെയുള്ള സുരക്ഷാ പരിശോധനയ്ക്ക് റോബര്‍ട്ട് വദ്രയും വിധേയനാകണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ഇതേ തുടര്‍ന്നാണ് മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.

സുരക്ഷ അര്‍ഥവത്തായിരിക്കണമെന്നും ആലങ്കാരികമാകരുതെന്നും ഗണപതിരാജു വ്യക്തമാക്കി. നിലവില്‍ വിഐപി പരിഗണയുള്ള റോബര്‍ട്ട് വദ്രയെ വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വദ്രയ്ക്ക് ഇത്തരത്തില്‍ ഇളവു നല്‍കുന്നതിനെതിരെ മുമ്പ് പലപ്പോഴും പ്രതിഷേധമുണ്ടായിട്ടുണ്ട്. എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കാന്‍ ഇപ്പോള്‍ നീക്കമില്ലെന്നും ഗണപതിരാജു പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close