വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ല: ആന്റണി

antony akആറന്മുള വിമാനത്താവളത്തിന് പ്രതിരോധ വകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധവകുപ്പ്മന്ത്രി എ.കെ. ആന്റണി പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദഹം.വിമാനത്താവളത്തിന് അനുമതി നല്‍കേണ്ടത് വ്യോമയാന മന്ത്രാലയമാണ്. നാവികസേന വിമാനത്താവളത്തിന് എന്‍ .ഒ.സി. നല്‍കുക മാത്രമാണ് ചെയ്തത്. അതുതന്നെ കര്‍ശന ഉപാധികളോടെയാണ് എന്‍ .ഒ.സി. നല്‍കിയത്- ആന്റണി പറഞ്ഞു.മൂന്നാം മുന്നണി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് ഒരു ഡസന്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close