വിമാനത്തിന്റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി

MH370കാണാതായ മലേഷ്യന്‍ വിമനത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗത്ത് കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പാര്‍ലമെന്റില്‍ പറഞ്ഞു.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒഴുകി നടക്കുന്ന രണ്ട് അവശിഷ്ടഭാഗങ്ങള്‍ ഉപഗ്രഹചിത്രങ്ങളിലാണ് കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. ഓസ്‌ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി ഉപഗ്രഹചിത്രങ്ങളില്‍നിന്നുള്ള വിവരം ശേഖരിച്ചു.ഇക്കാര്യം മലേഷ്യന്‍ പ്രധാനമന്ത്രിയെ ഫോണ്‍ മുഖേന അറിയിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പുതിയ തെളിവുകള്‍ വിശ്വസിക്കാവുന്നതാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കന്‍മേഖലയിലേക്ക് തിരച്ചിലിനായി കൂടുതല്‍ പേരെ അയച്ചിട്ടുണ്ട് – പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു.

വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്ന് വീണുവെന്ന നിഗമനങ്ങള്‍ക്ക് ശക്തിപകരുന്നതായി പുതിയ വിവരം. പശ്ചിമ ഇന്‍ഡൊനീഷ്യ മുതല്‍ പശ്ചിമ ഓസ്‌ട്രേലിയ വരെയുള്ള സമുദ്ര ഇടനാഴിയിലാണ് തിരച്ചില്‍ തുടരുന്നത്.മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എം എച്ച് 370 വിമാനം കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 228 യാത്രക്കാരും 11 ജീവനക്കാരുമായി ദുരൂഹസാഹചര്യത്തില്‍ കാണാതായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close