വിമാനദുരന്തം: രാജ്യാന്തര അന്വേഷണം നടത്താന്‍ ധാരണ

mh17

298 പേരുടെ മരണത്തിനിടയാക്കി മലേഷ്യന്‍ യാത്രാവിമാനം തകര്‍ന്ന സംഭവത്തില്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദമേറുന്നു. രാജ്യാന്തരഅന്വേഷണം നടത്താന്‍ പുടിനും അംഗല മെര്‍ക്കലും തമ്മില്‍ ധാരണയെത്തി.

അപകടം നടന്ന സ്ഥലത്തേക്ക് രാജ്യാന്തര നിരീക്ഷകരെയും അന്വേഷണ സംഘത്തെയും പ്രവേശിപ്പിക്കാന്‍ മേഖലയിലുള്ള വിമതര്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് റഷ്യയോട് പാശ്ചാത്യ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. .

യുഎന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനു കീഴിലായിരിക്കും അന്വേഷണം. വിമാനത്തിന്റെ അവശിഷ്ടം ചിതറിക്കിടക്കുന്ന പ്രദേശത്ത് സുരക്ഷിത മേഖലയൊരുക്കാമെന്ന് വിമതര്‍ സമ്മതിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാകും വരെ അവശിഷ്ടങ്ങളുള്ള 400 ചതുരശ്ര കിലോമീറ്റര്‍ പരിസരത്ത് യാതൊരു പ്രവര്‍ത്തനവും നടത്തില്ലെന്ന് യുക്രെയ്‌നും വിമതരും വ്യക്തമാക്കിയതായി മലേഷ്യന്‍ അംബാസ്സഡര്‍ ഇഹോര്‍ ഹുമേയ്‌നി അറിയിച്ചു.

എന്നാല്‍, ദുരന്തസ്ഥലത്ത് നിന്ന് റഷ്യന്‍ വിമതര്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് യുക്രെയ്ന്‍ ആരോപിച്ചു. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ മലേഷ്യന്‍ വിദഗ്ധസംഘം കീവിലെത്തിയി.. വിമാനാവശിഷ്ടങ്ങള്‍ റഷ്യയിലേക്ക് കടത്താന്‍ നീക്കം നടത്തുന്നതായി ആരോപിച്ച യുക്രെയ്ന്‍, വിമാനം വെടിവച്ചിട്ട സൈനികരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close