വിയറ്റ്‌നാം സേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് 16 പേര്‍ മരിച്ചു

വിയറ്റ്‌നാംസേനയുടെ ഹെലികോപ്റ്റര്‍ ഹാനോയിയില്‍ തകര്‍ന്ന് വീണ് 16 പേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കുണ്ട്. തിങ്കളാഴ്ച രാവിലെ പാരച്യൂട്ട് പരിശീലനത്തിനിടയിലാണ് 21 പേരുമായി കോപ്റ്റര്‍ തകര്‍ന്ന് വീണത്.

മരിച്ചവരെല്ലാം സൈന്യത്തിലെ അംഗങ്ങളാണ്. പ്രാഥമിക അന്വേഷണത്തില്‍ സാങ്കേതികത്തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് സേനാ ഡപ്യൂട്ടി കമാന്‍ഡര്‍ ലഫ്‌റ്. ജനറല്‍ വോ വാന്‍ തുയാന്‍ പറഞ്ഞു. റഷ്യന്‍ നിര്‍മിതമായ എംഐ 171 ഹെലികോപ്റ്ററാണ് ദുരന്തത്തില്‍പ്പെട്ടത്. 2008-ല്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്ന് ഹാനോയില്‍ അഞ്ച് വൈമാനികര്‍ മരിച്ചിരുന്നു. ചൈനയുമായുള്ള സമുദ്രാതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നാണ് വിയറ്റ്‌നാം സൈനികപരിശീലനം ഊര്‍ജിതമാക്കിയതെന്ന് കരുതുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close