വിരലുകളില്‍ വിസ്മയവുമായി ശ്രദ്ധ..!!

660x330

എഴുത്തില്‍ മറ്റുള്ളവരേക്കാള്‍ വ്യത്യസ്തയാവുകയാണ് പത്തനാപുരം പുതുവല്‍ തൈപ്പറമ്പില്‍ കോട്ടേജില്‍ ശ്രദ്ധ എന്ന ഏഴുവയസുകാരി. ഇടത്തോട്ടും വലത്തോട്ടും തലതിരിച്ചും എഴുതിയാണ് ശ്രദ്ധ മറ്റുള്ളവരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഷാര്‍ജയില്‍ ബിസിനസുകാരനായ ജയ്മോന്‍ മാത്യു വര്‍ഗീസിന്റെയും എയര്‍പോര്‍ട്ട്‌ ജീവനക്കാരിയായ അനു തോമസിന്റെയും മകളാണ് ശ്രദ്ധാ മേരി മാത്യു. മാതാപിതാക്കള്‍ക്കൊപ്പം വിദേശത്ത്  തന്നെ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി. ശ്രദ്ധ എഴുത്തില്‍ ഇത്തരത്തിലുള്ള അത്ഭുത അക്ഷരങ്ങള്‍ കുറിച്ചുതുടങ്ങിയത് LKG മുതലാണ്‌. ആദ്യമൊന്നും വീട്ടുകാര്‍ക്ക് സംഗതി പിടികിട്ടിയില്ല. ആകസ്മികമായി ശ്രദ്ധ എഴുതുന്ന അക്ഷരങ്ങളുടെ പ്രതിബിംബങ്ങള്‍ കണ്ണാടി വഴിയാണ് വീട്ടുകാര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കളുടെ പ്രോത്സാഹനവും ഉണ്ടായി.ഇടതുകൈകൊണ്ട് എഴുതിയിരുന്ന ശ്രദ്ധ വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ്‌ വലതുകൈകൊണ്ടുള്ള ലേഖനം സ്വായത്തമാക്കിയത്. ഒരേ സമയം ഇടത് കൈകൊണ്ടും വലതുകൈകൊണ്ടും ശ്രദ്ധ എഴുത്തും. ഇതില്‍ വലതു കൈകൊണ്ട് സാധാരണ അക്ഷരവും ഇടതുകൈകൊണ്ട് തലതിരിഞ്ഞ അക്ഷരങ്ങളും ശ്രദ്ധ എഴുതാറുണ്ട്. ഇംഗ്ലീഷ്,ഹിന്ദി,മലയാളം,അറബി എന്നീ ഭാഷകളില്‍ അനായാസം എഴുതുകയും ചെയ്യും. ഇതിനുപുറമേ പാട്ടിനോടും ഡാന്‍സിനോടും ശ്രദ്ധക്ക് താല്പര്യം ഉണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകങ്ങള്‍ മിറര്‍ റൈറ്റിങ്ങിലേക്ക് മാറ്റണമെന്ന് ശ്രദ്ധക്ക് ആഗ്രഹമുണ്ട്.

Report: അശ്വിൻ പഞ്ചാക്ഷരി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close