വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

കോട്ടയം: വില്പനയ്ക്ക് കൊണ്ടുവന്ന കഞ്ചാവുമായി തമിഴ്‌നാട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍. തമിഴ്‌നാട് കമ്പം ഉത്തമപുരം സ്വദേശി പിച്ചമണി (43), കോട്ടയം മൂലവട്ടം കുന്നംപള്ളി തൈപ്പറമ്പില്‍ ജോസഫ് എന്ന തോമസ് ടി.ടി (49) എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റുചെയ്തത്.

പിച്ചമണി കമ്പത്തുനിന്ന് ബസ്സില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് ബൈക്കില്‍ പാമ്പാടിയിലെത്തിച്ച് ആവശ്യക്കാര്‍ക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. പിച്ചമണിയുടെ ഇരുകാല്‍ മുട്ടുകള്‍ക്കുതാഴെ 575 ഗ്രാം വീതമുള്ള പഌസ്റ്റിക് കവറുകള്‍ പരത്തിവച്ച് കെട്ടിവച്ചാണ് കൊണ്ടുവന്നത്. തോമസിന്റെ ബൈക്കാണ് ഇവര്‍ ഉപയോഗിച്ചത്. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു.

എക്‌സൈ് ഇന്‍സ്‌പെക്ടര്‍ രാഗേഷ് ബി.ചിറയത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇന്‍സ്‌പെക്ടര്‍, പ്രിവന്റീവ് ഓഫീസര്‍ ഫിലിപ്പ് തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി.കെ.മുരളീധരന്‍, കെ.എസ്.സുമോദ്, രഞ്ജിത് കെ.നന്ത്യാട്ട് , ആരോമല്‍ മോഹന്‍, കെ.എന്‍.വിനോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എം.സുനില്‍കുമാര്‍, കെ.സി.ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.അജിത്, കെ.ആര്‍.രാജേഷ് കുമാര്‍, ഡ്രൈവര്‍ സി.ജി.രാജു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close