വിവാദങ്ങള്‍ക്കൊടുവില്‍ എം.എ ബേബി നിയമസഭയിലെത്തി

ma baby

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും അതേത്തുടര്‍ന്ന് പാര്‍ട്ടിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെയും തുടര്‍ന്ന് അഞ്ചുദിവസമായി നിയമസഭയില്‍നിന്ന് വിട്ടുനിന്ന എം.എ ബേബി ഇന്ന് സഭയിലെത്തി.

സാധാരണ സഭ ആരംഭിക്കുമ്പോള്‍തന്നെ എത്താറുള്ള അദ്ദേഹം അല്‍പം വൈകി ചോദ്യോത്തരവേള തുടങ്ങിയതിന് ശേഷമാണ് എത്തിയത്. തുടര്‍ച്ചയായി അഞ്ചുദിവസം സഭയില്‍നിന്ന് വിട്ട നിന്ന അദ്ദേഹത്തോട് തിങ്കളാഴ്ച സഭയില്‍ പങ്കെടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തു മത്സരിച്ച ബേബി, അദ്ദേഹം നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ മണ്ഡലത്തിലും പിന്നിലായിരുന്നു. ഈ സാഹചര്യത്തില്‍ എം.എല്‍.എ യായി തുടരുന്നത് ധാര്‍മികമല്ലെന്നു ചൂണ്ടിക്കാട്ടി രാജിവെക്കാന്‍ അദ്ദേഹം പാര്‍ട്ടിയോട് അനുവാദം ചോദിച്ചിരുന്നു.

പത്തനംത്തിട്ടയില്‍ ആര്‍.എസ്.പിക്ക് സീറ്റ് നല്‍കിയിരുന്നെങ്കില്‍ തനിക്ക് കൊല്ലത്ത് പരാജയമുണ്ടാവില്ലെന്നാണ് ബേബിയുടെ അഭിപ്രായം. സി.പി.എമ്മിന്റെ കേന്ദ്ര നേതൃത്വത്തിന് പറ്റിയ പാളിച്ചയാണ് തന്റെ പരാജയത്തില്‍ കലാശിച്ചതെന്നും ബേബി കരുതുന്നു. രാജി ധാര്‍മ്മികതയുടെ പേരിലെന്ന് പറയുമ്പോഴും അതിനേക്കാളുപരി പരാജയത്തോട് പാര്‍ട്ടിയുടെ ലാഘവ സമീപനത്തിലുള്ള നീരസവും പ്രതിഷേധവുമാണ് ബേബിക്കുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close