വിശുദ്ധിയുടെ സന്ദേശവുമായി നോമ്പിന് ഇന്നു തുടക്കം

ramadan12

ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ക്ക് ആത്മീയാനന്ദം പകര്‍ന്ന് വിശുദ്ധ റമസാനിനു തുടക്കമായി.ഇനി ഒരുമാസം വ്രതശുദ്ധിയുടെ നാളുകള്‍. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമസാനിന്റെ ആരംഭം അറിയിച്ച് പൊന്നാനിയിലും കാപ്പാടും ആകാശച്ചെരുവില്‍ വെണ്‍ചന്ദ്രക്കല പിറന്നതോടെ വ്രതദിനങ്ങള്‍ക്കു തുടക്കമായി. ഇന്നു റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു.

സൌദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും വ്രതം ഇന്നാരംഭിക്കും. യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലും ഇന്നാണു റമസാന്‍ വ്രതാരംഭം. ഡല്‍ഹി, മുംബൈ, ബാംഗൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ ഇന്നലെ മാസപ്പിറവി കാണാത്തതിനാല്‍ നാളെ മുതലാണു നോമ്പ്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ റമസാന്‍ സ്വര്‍ഗീയകവാടങ്ങള്‍ തുറക്കപ്പെടുന്ന പുണ്യകാലമാണ്. മുഹമ്മദ് നബി ദിവ്യസന്ദേശം നേടാനായി ഏകാന്തമായ പ്രാര്‍ഥനകളില്‍ മുഴുകിയിരിക്കെയാണ് വിശുദ്ധ ഖുര്‍ആനിലെ ആദ്യവചനങ്ങള്‍ അവതരിച്ചത്.

ഖുര്‍ആന്‍ അവതരിച്ച പുണ്യമാസം എന്ന നിലയ്ക്ക് ദൈവത്തോടുള്ള തീരാത്ത നന്ദിയുടെ പ്രകാശനമായിട്ടാണു വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കുന്നത്. ഭൌതികജീവിതത്തിന്റെ അഴുക്കിനെ റമസാന്‍ ശുദ്ധീകരിക്കുന്നു. പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് വിശ്വാസി സ്രഷ്ടാവിലേക്കു കൂടുതല്‍ അടുക്കുന്നു. വ്രതാനുഷ്ഠാനത്തോടൊപ്പം ഖുര്‍ആന്‍ പാരായണവും തറാവീഹ് നമസ്കാരവുമാണു വ്രതകാലത്തെ പ്രധാന ആരാധനാക്രമം. ദാനധര്‍മങ്ങള്‍ക്കും മറ്റു സല്‍ക്കര്‍മങ്ങള്‍ക്കും ഇൌ നാളുകളില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close