‘വിസ്താര’ ഒക്ടോബറില്‍ പറന്നുയരും

ടാറ്റാ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും ചേര്‍ന്ന് ഇന്ത്യയില്‍ ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ പേര് ‘വിസ്താര’ എന്നുതന്നെ. വിശാലമായ എന്ന അര്‍ത്ഥമുള്ള സംസ്‌കൃത പദമാണ് വിസ്താര. ടാറ്റാസിംഗപ്പൂര്‍ എയര്‍ലൈന്‍സ് ചെയര്‍മാന്‍ പ്രസാദ് മേനോന്‍, വിസ്താര ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഫീ ടീക്ക് യോ എന്നിവര്‍ ചേര്‍ന്ന് ബ്രാന്‍ഡ് നാമം അവതരിപ്പിച്ചു.

സപ്തംബറോടെ ആദ്യ വിമാനമെത്തുമെന്നും ഒക്ടോബറില്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. ഇരുകൂട്ടരും ചേര്‍ന്ന് ആരംഭിക്കുന്ന വിമാനക്കമ്പനിയുടെ പേര് വിസ്താര എന്നായിരിക്കുമെന്ന് ഞായറാഴ്ച ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡിസംബറിന് മുമ്പായി അഞ്ച് വിമാനങ്ങളെത്തുമെന്ന് ഫീ ടീക്ക് യോ പറഞ്ഞു. ഏഴ് എ320 നിയോ പ്ലെയിനുകള്‍ ഉള്‍പ്പെടെ 20 എയര്‍ബസ് എ320 വിമാനങ്ങള്‍ പാട്ടത്തിനെടുക്കാനാണ് കമ്പനിയുടെ പദ്ധതി. അഞ്ച് വര്‍ഷം കൊണ്ട് 20 വിമാനങ്ങളാണ് ലക്ഷ്യമിടുന്നത്.

ഫുള്‍ സര്‍വീസ് വിമാനക്കമ്പനിക്ക് കൃത്യമായ ആവശ്യകതയുള്ള നഗരങ്ങളിലേക്കാവും കമ്പനി സര്‍വീസ് നടത്തുകയെന്ന് സി.ഇ.ഒ. അറിയിച്ചു. വിമാനക്കമ്പനിയില്‍ ടാറ്റാ സണ്‍സിന് 51 ശതമാനവും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ഓഹരി പങ്കാളിത്തമാണ് ഉള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close