വിസ്മയം തീര്‍ത്ത് ഉദ്ഘാടന ചടങ്ങ്

wc inauguration

പതിറ്റാണ്ടുകള്‍ക്കു ശേഷം വിരുന്നെത്തിയ ലോകകപ്പ് മാമാങ്കത്തിന് കാല്‍പന്ത് ഭൂപടത്തിന്റെ തലസ്ഥാനം വര്‍ണ്ണാഭമായ തുടക്കമാണ് നല്‍കിയത്. ബ്രസീലിന്റെ പൈതൃകം വിളിച്ചോതുന്ന ചടങ്ങുകളാണ് കൊറിന്ത്യന്‍സ് അരീനയില്‍ അരങ്ങേറിയത്. 660 ഓളം കലാകാരന്മാര്‍ അണിനിരന്ന നൃത്താവിഷ്കാരങ്ങളോടെയായിരുന്നു തുടക്കം. തികച്ചും നാടകീയമായിരുന്നു പോപ് താരം ജെനിഫര്‍ ലോപസിന്റെയും സംഘത്തിന്റെയും രംഗ പ്രവേശം. കൊറിന്ത്യന്‍സ് അരീനയുടെ ഹൃദയത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്ന ഫുട്ബോള്‍ ആകൃതിയിലുള്ള ഗോളം താമരയിതളുകള്‍ പോലെ വിടരുന്നു. അതിന്റെ മധ്യത്തില്‍ നിന്നും ഉയര്‍ന്നു വന്ന പീഠത്തില്‍ പോപ് ഗായിക ജെനിഫര്‍ ലോസും പീറ്റ് ബുള്ളും ക്ലോഡിയ ലെയ്റ്റും അടക്കമുള്ള പ്രമുഖര്‍ മൂവരും ചേര്‍ന്ന് ആലപിച്ച ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഗ്യാലറിയിലെ മഞ്ഞക്കടല്‍ ഏറ്റുപിടിച്ചതോടെ ചടങ്ങുകള്‍ ഭാവസാന്ദ്രമായി. ബ്രസീലിയന്‍ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്നതായിരുന്നു 25 മിനിറ്റ് നീണ്ടുനിന്ന ഉദ്ഘാടന ചടങ്ങ്. ലോകത്താകെ 100 കോടിയിലേറെ പേര്‍ ചടങ്ങ് തത്സമയം വീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട്: പി.കെ ഫൈസല്‍മോന്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close