വീട്ടാവശ്യങ്ങള്‍ക്കുള്ള കയറ്റിറക്ക് ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയിലല്ല

വീട്ടാവശ്യങ്ങള്‍ക്കുള്ള കയറ്റിറക്ക് കേരള ചുമട്ടുതൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ വ്യക്തമാക്കി. ഗാര്‍ഹിക കെട്ടിട നിര്‍മാണത്തിന് ആവശ്യമായ സാധനസാമഗ്രികളും വീട്ടുപകരണങ്ങളും ഉടമയ്ക്ക് സ്വന്തമായും, ഇഷ്ടമുള്ള ജോലിക്കാരെ െവച്ചോ കയറ്റിറക്കുന്നതിന് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.
നോക്കുകൂലി-അമിതകൂലി വാങ്ങുന്നതായി ഉള്ള പരാതികളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിന്റേയും തൊഴില്‍ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാര്‍ഹിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട കയറ്റിറക്ക് ജോലി നടത്തിയശേഷം അമിതകൂലിയോ, നോക്കുകൂലിയോ വാങ്ങിയതായ പരാതികള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. നോക്കുകൂലി-അമിതകൂലി വാങ്ങുന്നതായുള്ള പരാതി ലഭിച്ചാല്‍ ഉടന്‍തന്നെ പ്രശ്‌നപരിഹാരം നടത്തുന്നതിനായി തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിനായി തൊഴില്‍വകുപ്പിന്റെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്-ലൈന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close