വീണ്ടും ഒന്നിക്കുന്നു

rafi mecartin

വേര്‍പിരിഞ്ഞവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ആ കൂടിച്ചേരലിനൊരു പ്രത്യേകതയുണ്ടാകം. അത്തരത്തിലുള്ള ഒരു കൂടിച്ചേരലുകളണ് മലയാള സിനിമയില്‍ സംഭവിക്കാന്‍പോകുന്നത്. സംവിധായകരായ ലാലും സിദ്ദീഖും വീണ്ടും ഒന്നിക്കുന്നു. അവരുടെ ശിഷ്യന്‍മാരായിരുന്ന റഫിയും മെക്കാര്‍ട്ടിനും വീണ്ടും ഒന്നിക്കുകയാണ്. മലയാളത്തില്‍ ഒത്തിരി സൂര്‍ഹിറ്റുകള്‍ ഒരുക്കിയിരുന്ന കൂട്ടുകെട്ടായിരുന്നു ഇവരുടെത്. തൊട്ടതെല്ലാം പൊന്നായിരുന്ന സമയത്താണ് ഇവര്‍ വേര്‍ പിരിഞ്ഞത്. അതുകൊണ്ടുതന്നെ മലയാളത്തിനുണ്ടായ നഷ്ടവും വലുതായരുന്നു. ആ നഷ്ടബോധത്തില്‍ നിന്നാണ് ഇവര്‍ വീണ്ടുമൊന്നിക്കാന്‍ തീരുമാനിച്ച്.

റാഫി – മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടാണ് ആദ്യം ഒന്നിക്കുക. രണ്ടുപേരും ഒരു സംവിധായകനുവേണ്ടി തിരക്കഥ രചിക്കും. അതിന്റെ പണിപ്പുരയിലാണ റാഫിയും മെക്കാര്‍ട്ടിനും. റാഫി ഒറ്റയ്ക്ക് സവിധാനം ചെയ് റിങ്മാസ്റ്ററിന്റെ സെറ്റില്‍വച്ചായിരുന്നു തിരക്കഥാ രചനയൊക്കെ. ഈ തിരക്കഥ പൂത്തിയായാല്‍ രണ്ടുപേരം മുന്‍പ് ചെയ്യാന്‍ വച്ചരണ്ടു സിനിമകള്‍ പൂത്തിയാക്കും. വേര്‍പിരയുന്നതിനു മുന്‍പേ പ്ലാന്‍ ചെയ്ത ചിത്രങ്ങളായിരുന്നു ഇത്. ഇഷ്ടമുള്ള സിനിമകള്‍ ഒറ്റയ്ക്ക് ചെയ്യാമെന്നാണ് രണ്ടുപേരും തീരുമാനിച്ചതെന്നും അതിനെ വേര്‍പിരിയലായി ചിത്രീകരിക്കാന്‍ പാടില്ലെന്നും റാഫി പറഞ്ഞു. റാഫി സംവിധാനം ചെയ്ത ദിലീപ് ചിത്രമായ റിങ്മാസ്റ്റര്‍ കുട്ടികളുടെ ഇഷ്ടം നേടി വന്‍ ഹിറ്റായികൊണ്ടിരിക്കുകയാണ്. സിദ്ദീഖ്‌ – ലാല്‍ കൂട്ടുകെട്ട് എന്നാല്‍ സിദ്ദീഖ് തിരക്കഥ എഴുതിയ, ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം. ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിത്. രണ്ടുപേരും വേറിട്ട് അവസാനമായി ചെയ്ത ചിതങ്ങളെല്ലാം വന്‍പരാജയങ്ങളായിരുന്നു. ഇതേതുടന്നാണ് ഒന്നിക്കാന്‍ പുനര്‍ചിന്തയുണ്ടായത്. മുന്‍പ്‌ രണ്ടുപേരും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന രീതിയായിരുന്നു. എന്നാല്‍ രണ്ടാമത്തെ വരവില്‍ ഒരാള്‍ കഥയും മറ്റൊരാള്‍ സംവിധാനവും. എങ്ങനെയായാലു ഈ കൂട്ടുകെട്ടുകള്‍ തിരിച്ചെത്തുന്നത് മലയാള സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് വലിയ ഊര്‍ജം പകരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close