വീഴ്ത്തിയതിന് പ്രായശ്ചിത്തമായി ബോള്‍ട്ടിന് സമ്മാനം

USAIN
ബീജിംഗ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വീണ്ടും സ്വര്‍ണം നേടി ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് ചരിത്രം കുറിച്ചതിനൊപ്പം ബോള്‍ട്ടിനെ ട്രാക്കില്‍ തട്ടിയിട്ട കാമറമാനും വാര്‍ത്തകളില്‍ ഇടം നേടുന്നു. തന്റെ ഇഷ്ടതാരമായ ബോള്‍ട്ടിനെ വീഴ്ത്തിയതിന് കൈയ്യില്‍ ഒരു ബ്രേസ്‌ലെറ്റ് അണിയിച്ചായിരുന്നു ചൈനീസ് കാമറമാന്റെ പ്രായ്ശ്ചിത്തം. ടെലിവിഷന്‍ കാമറമാന്‍ താവോ സോങ്ങാണ് ബോള്‍ട്ടിനെ വീഴ്ത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററിലെ ഉജ്വല വിജയത്തിനു ശേഷം സ്റ്റേഡിയത്തെ വലം വെക്കുമ്പോള്‍ ബോള്‍ട്ടിന് പിന്നിലായി വന്ന ക്യാമറമാന്‍ സഞ്ചരിച്ചിരുന്ന യന്ത്രം ഓട്ടോമാറ്റിക് ക്യാമറകള്‍ക്കായി ഒരുക്കിയ ട്രാക്കില്‍ തട്ടി മറിയുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വേഗമേറിയ താരത്തിനെ വീഴ്ത്തിയതിന് കാമറമാന് ഏറെ പഴി കേള്‍ക്കേണ്ടി വന്നു. ബോള്‍ട്ടിന്റെ ശരീരത്തിലേയ്ക്ക് കാമറമാന്‍ വീണതോടെ ബോള്‍ട്ടിന് അടിതെറ്റി. അയാള്‍ എന്നെ കൊല്ലാന്‍ നോക്കി എന്ന തമാശ രൂപത്തില്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. 200 മീറ്ററിലെ തുടര്‍ച്ചയായ നാലാം ലോക കിരീടമാണ് ബോള്‍ട്ട് നേടുന്നത്. നേരത്തെ നൂറു മീറ്ററിലും ബോള്‍ട്ട് സ്വര്‍ണം നേടിയിരുന്നു. അമേരിക്കന്‍ അത്‌ലറ്റ് ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ രണ്ടാമത് ഫിനിഷ് ചെയ്തു. സ്റ്റാര്‍ട് ഗണ്‍ മുഴങ്ങി 0.471 സെക്കന്റില്‍ ബോള്‍ട്ട് കുതിച്ചു. 0.161 സെക്കന്റായിരുന്നു ഗാറ്റ്‌ലിന്റെ റിയാക്ഷന്‍ ടൈമിംഗ്.19.55 സെക്കന്‍ഡില്‍ ബോള്‍ട്ട് ഫിനിഷ് ചെയ്തപ്പോള്‍ ഗാറ്റ്‌ലിന്‍ 19.74 സെക്കന്‍ഡിലാണ് ഓടിയെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close