വെടിക്കെട്ട് : റോയല്‍ ചലഞ്ചേഴ്‌സിന് പത്ത് വിക്കറ്റ് ജയം.

M_Id_379171_Chris_Gayle

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗയ്ല്‍ തകര്‍ത്തടിച്ചതോടെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് പത്ത് വിക്കറ്റ് ജയം.ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഗെയ്‌ലിന്റെ ഇന്നിങ്‌സ്. ഗെയ്‌ലിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ക്യാപ്റ്റന്‍ വിരാട് കോലി 23 പന്തില്‍ 35 റണ്‍സെടുത്തു. ആറ് ബൗണ്ടറികളും കോലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി, ബാംഗ്ലൂര്‍ പേസാക്രമണത്തിനു മുന്നില്‍ തകരുകയായിരുന്നു. കേദാര്‍ ജാദവ് (33), മായങ്ക് അഗര്‍വാള്‍ (27), ജെപി ഡുമിനി (13) എന്നിവര്‍ക്ക് മാത്രമാണ് ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാനായത്.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ 95 റണ്‍സില്‍ ഒതുക്കിയ ബാംഗ്ലൂര്‍ മറുപടി ബാറ്റിങ്ങില്‍ ഒരു വിക്കറ്റ് പോലും നഷ്ടമില്ലാതെ 10.3 ഓവറില്‍ വിജയം കണ്ടു. സ്‌കോര്‍: ഡല്‍ഹി- 95/10 (18.2); ബാംഗ്ലൂര്‍-99/0 (10.3). ബാംഗ്ലൂരിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലോവറില്‍ 20 റണ്‍ വഴങ്ങി മൂന്ന വിക്കറ്റ് വീഴ്ത്തി. വരുണ്‍ ആരോണും ഡേവിഡ് വീസും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ഹര്‍ഷല്‍ പട്ടേല്‍ ഇഖ്ബാല്‍ അബ്ദുള്ള എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close