വെറുതെ ഇരിക്കുമ്പോള്‍ ധോനിക്കുമുണ്ടൊരു പണി

06-1394085733-dhoni-first-bike-rajdoot-01

ധോണിയുടെ ബൈക്ക് ഭ്രാന്ത് തുടങ്ങുന്നത് വളരെ ചെറിയ പ്രായത്തിലാണ്. ഇന്ന് ലിറ്റര്‍ ക്ലാസ് ബൈക്കുകളെല്ലാം ചീറിപ്പായുന്ന ഇന്ത്യന്‍ നിരത്തുകളില്‍ ധോണിയുടെ ചെറുപ്പകാലത്ത് ആകെയുണ്ടായിരുന്ന അത്യാവശ്യം ശേഷിയുള്ള ബൈക്ക് രാജദൂത് 350യാണ്. അക്കാലത്ത് പ്രസ്തുത ബൈക്ക് ഒരു സൂപ്പര്‍ബൈക്കിന്റെ ഗ്ലൈമറോടെയാണ് ജീവിച്ചുവന്നത്. ഈ ബൈക്കാണ് ധോണി ആദ്യം സ്വന്തമാക്കിയത്.

മുംബൈ എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം ധോണിയുടെ പക്കലുള്ള ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോയ് ക്രൂയിസറിന് 15,51,534 രൂപ വിലവരും. 1690 സിസി ശേഷിയുള്ള എന്‍ജിനാണ് ഫാറ്റ് ബോയ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. വിദേശത്തു നിന്ന് ഘടകഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വെച്ച് അസംബ്ള്‍ ചെയ്താണ് ഹാര്‍ലി ഡേവിസന്‍ ഫാറ്റ് ബോയ് വിപണിയിലെത്തിക്കുന്നത്.

06-1394085713-dhoni-04

അമേരിക്കന്‍ ബൈക്ക് നിര്‍മാതാവായ കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് പുറത്തിറക്കുന്ന ഹെല്‍കാറ്റ് എന്ന കിടിലന്‍ ബൈക്കും ധോണിയുടെ പക്കലുണ്ട്. 2.2 ലിറ്റര്‍ വിട്വിന്‍ എന്‍ജിന്‍ ഘടിപ്പിച്ച ഈ ബൈക്ക് 132 കുതിരകളുടെ കരുത്ത് ഉല്‍പാദിപ്പിക്കും. ഈ ബൈക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ബ്രാഡ് പിറ്റ്, ഡേവിഡ് ബെക്കാം, ടോം ക്രൂയിസ് തുടങ്ങിയ ഗഡികളുടെ പക്കല്‍ ഹെല്‍കാറ്റുണ്ടെന്നാണ് അറിയുന്നത്. 1991ലാണ് കോണ്‍ഫെഡറേറ്റ് മോട്ടോഴ്‌സ് ഉല്‍പാദനം ആരംഭിക്കുന്നത്. ഹെല്‍കാറ്റ് എന്ന മോഡല്‍ ഒന്നുമാത്രം മതി കോണ്‍ഫെഡറേറ്റിന്റെ ഈ കുറഞ്ഞകാലത്തെ ഓട്ടോമൊബൈല്‍ ജീവിതത്തെ ന്യയീകരിക്കാന്‍.

ധോണിയുടെ പക്കലുള്ള ഹെല്‍കാറ്റിന് മൊത്തം 60 ലക്ഷം രൂപ വിലയുണ്ടെന്നാണ് അറിയുന്നത്. ധോണിയുടെ പക്കലുള്ള എക്‌സ്132 ഹെല്‍കാറ്റ് മോഡല്‍ ആകെ 150 എണ്ണം മാത്രമേ വിപണിയിലിറക്കിയിട്ടുള്ളൂ കമ്പനി. ഈ ബൈക്കുകളെല്ലാം ഇതിനകം തന്നെ വിറ്റുപോയെന്നും അറിയുന്നു.ഓരോ ആഴ്ചയിലും രണ്ട് ബൈക്കുകള്‍ വീതമാണ് നിര്‍മിച്ചിരുന്നത്.

ദക്ഷിണേഷ്യയില്‍ ഈ ബൈക്ക് സ്വന്തമായുള്ള ഏക മനുഷ്യജീവിയാണ് മഹേന്ദ്ര സിങ് ധോണി എന്നറിയുന്നു. എയര്‍ക്രാഫ്റ്റ് ഗ്രേഡ് അലൂമിനിയവും കാര്‍ബണ്‍ ഫൈബറും ഉപയോഗിച്ചാണ് ഹെല്‍കാറ്റിന്റെ നിര്‍മാണം. വെറും 227 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close