വെളിച്ചെണ്ണ വില കുതിക്കുന്നു; ലിറ്ററിന് വില 190 രൂപ

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. ലിറ്ററിന് 180 രൂപ മുതല്‍ 190 രൂപ വരെയാണ് റീടെയില്‍ മാര്‍ക്കറ്റിലെ വില. കൊപ്രയുടെയും നാളികേരത്തിന്റെയും ലഭ്യത കുറവാണ് വിലവര്‍ദ്ധനക്കുള്ള പ്രധാന കാരണം. ഓണം വരെ വില കുറയാന്‍ സാധ്യതയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മൊത്തവിപണിയില്‍ വെളിച്ചണ്ണവില യഥാക്രമം 160നും 170നും ഇടയിലാണ്. 55 രൂപയായിരുന്ന വെളിച്ചെണ്ണ വില എട്ട്മാസം കൊണ്ടാണ് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയത്. കഴിഞ്ഞമാസം 140നും 150രൂപയ്ക്കും ഇടയിലായിരുന്നു വെളിച്ചെണ്ണ വില. ദിവസേന 2-3 രൂപ വരെയാണ് വെളിച്ചെണ്ണയ്ക്ക് ഉയരുന്നത്. ഓണം വരെ ഇത് തുടരാനാണ്  സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കൊപ്രയുടേയും നാളികേരത്തിന്റേയും ലഭ്യതക്കുറവാണ് വിലവര്‍ദ്ധനയ്ക്കുള്ള പ്രധാനകാരണം. തേങ്ങാപൗഡര്‍ നിര്‍മാണത്തിനായി കേരളത്തില്‍ നിന്ന് നാളികേരം വന്‍തോതില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതും സംസ്ഥാനത്തെ വെളിച്ചെണ്ണ വിപണിയെ ബാധിക്കുന്നുണ്ട്. ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നാളികേരം ഇറക്കുമതി ചെയ്തുകൊണ്ടാണ് പലപ്പോഴും വെളിച്ചെണ്ണ നിര്‍മിക്കുന്നതെന്നും ഇവര്‍ പറയുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള വെളിച്ചെണ്ണയും വിപണികളില്‍ എത്തുന്നുണ്ട്. ഇതും വിലവര്‍ദ്ധനവിനുള്ള കാരണമാണ്. എന്തുതന്നെയായാലും നോമ്പുകാലത്ത് വെളിച്ചെണ്ണവില നിയന്ത്രണാതീതമായ കുതിച്ചുയരുന്നത് ജനങ്ങളെ വലയ്ക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close