വേദങ്ങളിലധിഷ്ഠിതമായ ഹൈന്ദവ സംസ്‌കാരം ഏറ്റവും ശ്രേഷ്ഠം – ഡോ. അലക്‌സാണ്ടര്‍ ജേക്കബ്‌

ചെങ്ങന്നൂര്‍: ഓരോ മതവും അത് ഉത്ഭവിച്ച ദേശത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും മതാചാര്യന്മാരുടെ ചിന്ത കൊണ്ടും വ്യത്യസ്തമാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വേദങ്ങളിലധിഷ്ഠിതമായ ഹൈന്ദവ സംസ്‌കാരമാണെന്ന് പോലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സി.എം.ഡി. ഡോ. അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു.

വേദപണ്ഡിതന്‍ നരേന്ദ്രഭൂഷന്റെ 77-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്ങന്നൂര്‍ ദയാനന്ദ ഭവനില്‍ നടന്നുവരുന്ന പ്രഭാഷണ പരമ്പരയില്‍ ‘മതങ്ങളുടെ സാംസ്‌കാരിക പാരമ്പര്യം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്‌കാരം എന്നത് ഒരു ജനത ജീവിതചര്യയില്‍നിന്ന് വികസിപ്പിക്കുന്നതാണ്. ഇതില്‍ മതങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നു. സംസ്‌കാരമെന്നത് ചില പ്രധാന ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രകൃതിയോടുള്ള സമീപനം, ആഹാരരീതി, വസ്ത്രധാരണം, ഭവന നിര്‍മ്മാണം, കലകള്‍, വിദ്യാഭ്യാസം, ആഘോഷങ്ങള്‍, ഭാഷ, സാഹിത്യം എന്നിവയാണ് ആ പ്രധാന ഘടകങ്ങള്‍.
ചിരപുരാതനവും നിത്യനൂതനവുമായ സംസ്‌കാരമാണ് ഹൈന്ദവസംസ്‌കാരം – അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close