വൈകാരിക വിക്ഷോഭങ്ങളല്ല കേന്ദ്ര സഹായത്തിന്റെ തോതു നിശ്ചയിക്കുന്നത്; കേന്ദ്രം ആന്ധ്രയ്‌ക്കൊപ്പമെന്ന് ജയ്റ്റ്‌ലി

എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനുള്ള ശ്രമവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്. ആന്ധ്രാ വിഭജന സമയത്ത് സംസ്ഥാനത്തിന് നല്‍കിയിരുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്ന് ജയ്റ്റ്‌ലി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്.

ആന്ധ്രാപ്രദേശിന്റെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം 4,000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇനി നല്‍കാനുള്ളത് 138 കോടി രൂപ മാത്രമാണ്. മുന്‍പു വാഗ്ദാനം ചെയ്തിരുന്നതുപോലെ ആന്ധ്രയ്ക്ക് ‘പ്രത്യേക പദവി’യും സാമ്പത്തിക സഹായങ്ങളും ഉറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ബദ്ധശ്രദ്ധരാണെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.അതേസമയം, വൈകാരിക വിക്ഷോഭങ്ങളല്ല കേന്ദ്ര സഹായത്തിന്റെ തോതു നിശ്ചയിക്കുന്നതെന്നും ജയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.

Show More

Related Articles

Close
Close