വോട്ട് ചെയ്ത ശേഷം ചിഹ്നം ഉയര്‍ത്തി കാണിച്ചു: നരേന്ദ്രമോദി വിവാദത്തില്‍

modi vote

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി വോട്ട് ചെയ്തതിന് ശേഷം തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടിയത് വിവാദമാകുന്നു. ഇത് പെരുമാറ്റച്ചട്ടലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അമ്മയുടേയും മകന്റേയും സര്‍ക്കാരിന് ഇനി രക്ഷയില്ലെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മോദി പറഞ്ഞു.

പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെയെത്തിയാണ് ഗാന്ധിനഗര്‍ മണ്ഡലത്തിലെ റാണിപ് പോളിംഗ് ബൂത്തില്‍ നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. ഇതിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ മോദി വസ്ത്രത്തിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തികാണിച്ചു. അമ്മയുടേയും മകന്റേയും സര്‍ക്കാരിനെ രക്ഷിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പത്ത് ജന്‍പഥിനെ ലക്ഷ്യം വച്ച് മോദി പറഞ്ഞു.

മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. പോളിംഗ് സ്റേഷന്റെ നൂറുമീറ്ററിനകത്ത് തെരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടിയതും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പരാതി കിട്ടിയാല്‍ അതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. സാധാരണ വസ്ത്രങ്ങളില്‍ ചിഹ്നത്തിന്റെ മാതൃക ധരിക്കുന്നത് അനുവദനീയമാണ്. എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാനുതകുന്ന വിധത്തില്‍ ചിഹ്നം ഉയര്‍ത്തിപ്പിടിക്കുന്നത് ചട്ടലംഘനമാകാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close