വ്രതശുദ്ധിയുടെ നാളുകളിലെ കഠിനാധ്വാനം

ptpm july10

പത്തനാപുരം: വ്രതശുദ്ധിയുടെ നാളുകളിലും കഠിനാധ്വാനത്താല്‍ വിജയം കൊയ്യുകയാണ്‌ പാതിരിക്കല്‍ സ്വദ്ദേശിയായ കര്‍ഷകന്‍. പാതിരിക്കല്‍ ശാംസ്‌താംകാവ്‌ പടിഞ്ഞാറ്റേതില്‍ എം.മുഹമ്മദ്‌ ഹനീഫയാണ്‌ 70 ാം വയസ്സിലും കൃഷിയെയും കാര്‍ഷികവൃത്തിയെയും ജീവിതവ്രതമാക്കിയിരിക്കുന്നത്‌. കദളിവാഴ കൃഷിയാണ്‌ ഹനീഫയുടെ നിലത്തിലധികവും ഉളളത്‌. തരിശുകിടന്ന പാതിരിക്കല്‍ ഏലയുടെ ഫലഭൂയിഷ്‌ഠത മനസ്സിലാക്കിയ ഈ കര്‍ഷകനെ മണ്ണും കൈവിട്ടില്ല. കൃഷിയിറക്കിയ 3 ഏക്കര്‍ സ്ഥലത്ത്‌ 300 ലധികം കദളിവാഴകളാണ്‌ ഉളളത്‌. പൂര്‍ണ്ണമായും ജൈവവളം മാത്രം ഉപയോഗിച്ചാണ്‌ കൃഷി. അധികമാരും കദളിവാഴ കൃഷി നടത്താറില്ല. ചിലവ്‌ കുറഞ്ഞ കാര്‍ഷിക രീതികളാണ്‌ കദളി വാഴയ്ക്ക്‌ ഉളളത്‌. പൂര്‍ണ്ണമായി പാകമാകുന്ന കുലകള്‍ 10 കിലോ മുതല്‍ 18 കിലോ വരെ ഉണ്ടണ്ടാകുമെന്ന്‌ ഇദ്ദേഹം പറയുന്നു. നിലവില്‍ ഒരു കിലോയ്‌ക്ക്‌ 40 രൂപ മുതല്‍ 80 രൂപ വരെ ലഭിക്കാറുണ്ട്‌. ആഘോഷസമയങ്ങളില്‍ ഇത്‌ 150രൂപ മുതല്‍ 200രൂപ വരെയാകും. ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതാണ്‌ വില വര്‍ദ്ധനവിനുളള പ്രധാന കാരണം. കായംകുളം,ഹരിപ്പാട്‌,മാവേലിക്കര എന്നിവിടങ്ങളാണ്‌ കദളിക്കുലയുടെ പ്രധാന വാണിജ്യകേന്ദ്രങ്ങള്‍. എന്നാല്‍ പ്രതീകൂല കാലവസ്ഥയും പന്നികളുടെ ആക്രമണവും വാഴകൃഷിയെ ബാധിക്കുന്നതായും കര്‍ഷകര്‍ പറയുന്നു. മഞ്ഞുക്കാലത്ത്‌ കദളിവാഴയുടെ പഴത്തിന്‌ തൂക്കം കൂടുമെന്നതിനാല്‍ വിളവെടുക്കാന്‍ അനുയോജ്യമാണെന്നും ഹനീഫ പറയുന്നു. കദളിവാഴയ്‌ക്ക്‌ പുറമെ ഏത്തന്‍വാഴ, വെണ്ട, ചീര, ഇഞ്ചി, ചേമ്പ്‌, ചേന എന്നിവയും കൃഷി ചെയ്യുന്നുണ്ട്‌. കൃഷി ലാഭകരമാണെന്നും ശുദ്ധമായ പച്ചക്കറിക്കായി അവശ്യക്കാര്‍ എറെയാണെന്നും ഇദ്ദേഹം പറയുന്നു. കൊല്ലം ജില്ല കര്‍ഷക അവാര്‍ഡ്‌, പത്തനാപുരം പഞ്ചായത്ത്‌ കര്‍ഷക അവാര്‍ഡ്‌ എന്നിവയും ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close