ശബരിമലയില്‍ പള്ളിവേട്ട നാളെ; ആറാട്ട് ഞായറാഴ്ച

sabarimala 11-04-14

ശബരിമലയിലെ പള്ളിവേട്ട ചടങ്ങുകള്‍ ശനിയാഴ്ച രാത്രി ഒന്‍പതിന് സന്നിധാനത്ത് തുടങ്ങും. അയ്യപ്പചൈതന്യം നിറഞ്ഞ ബിംബം പതിനെട്ടാം പടിക്ക് താഴെ ആനപ്പുറത്തേറ്റുന്നതോടെ നായാട്ടുവിളി തുടങ്ങും. തുടര്‍ന്ന് നിശബ്ദമായി പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് പുറപ്പെടും. രാത്രി പത്തിന് ശരംകുത്തിയില്‍ അമ്പെയ്ത് വേട്ടച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മടങ്ങും. വാദ്യഘോഷങ്ങളോടെയാണ് മടക്കയാത്ര.
സന്നിധാനത്തെത്തുന്ന ഭഗവാനെ ശ്രീകോവിലിനുപുറത്ത് പ്രത്യേകം തയ്യാറക്കുന്ന പന്തലില്‍ ഹരിവരാസനം പാടിയുറക്കും.
ഞായറാഴ്ച പുലര്‍ച്ചെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചശേഷം പമ്പയില്‍ ആറാട്ടിനായി പുറപ്പെടും. ഉത്സവത്തിന് സമാപനംകുറിച്ച് രാവിലെ 10ന് പമ്പയില്‍ ആറാട്ടുകടവില്‍ ആറാട്ട് നടക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close