ശബരിമലയെ കേന്ദ്ര തീര്‍ഥാടനടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്‍ സഹായം വരുന്നു

ദേശീയ തീര്‍ഥാടന ടൂറിസവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ എത്ര തുക വേണമെങ്കിലും അനുവദിക്കാമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് വ്യക്തമാക്കി. ശബരിമലയില്‍ ഇത് സംബന്ധിച്ച പഠനത്തിന് കേന്ദ്ര ടൂറിസം സെക്രട്ടറി ആനന്ദ്കുമാറും കേന്ദ്ര ടൂറിസം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ സിങ്ങ് എന്നിവര്‍ ചൊവ്വാഴ്ച എത്തി. പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് ഹരികിഷോറും ഒപ്പമുണ്ടായിരുന്നു. 130 കോടി രൂപ വരെ ഇതിനായി ചെലവിടാന്‍ ഇപ്പോള്‍ അനുമതി ഉണ്ടെന്ന് ആനന്ദ് കുമാര്‍ അറിയിച്ചു.

ആദ്യ ഘട്ടമായി 5 കോടി രൂപയും അടുത്ത ഘട്ടങ്ങളിലായി 15 കോടി രൂപവരെയും ചെലവിട്ടുള്ള പദ്ധതികള്‍ ഉടന്‍ തുടങ്ങിയാല്‍ അതിന് പണം കിട്ടും. സെക്രട്ടറിക്ക് തന്നെ ഇതിന് അനുവാദം നല്‍കാനാകും.ശബരിമലയെ സംബന്ധിച്ച് പ്രധാനമായി വേണ്ട കാര്യങ്ങള്‍ കളക്ടറും ദേവസ്വം ചീഫ് എന്‍ജീനിയര്‍ ജോളി ഉല്ലാസും എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എസ് ജയകുമാറും വിശദമാക്കി. ഇടത്താവള വികസനം, പമ്പയിലെയും നിലയ്ക്കലെയും ശുചിത്വാലയങ്ങള്‍ , ഹൈമാസ്റ്റ് വിളക്ക് എന്നിവ പരിഗണിക്കാവുന്നതാണെന്ന് സംഘം അറിയിച്ചു.
നിലയ്ക്കല്‍ മലിനജല സംസ്‌ക്കരണപ്ലാന്‍്രിനായി പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്രസംഘം ആവശ്യപ്പെട്ടു. പമ്പയിലെ നിര്‍ദ്ദിഷ്ട മാലിന്യ സംസ്‌ക്കരണ പ്ലാന്റിന് ഇപ്പോഴുള്ളതില്‍ നിന്ന് ശേഷി കൂട്ടാന്‍ സഹായം അനുവദിക്കാനാകും. ശബരിമല പാതകളുടെ വികസനത്തിനും കേന്ദ്ര പദ്ധതിയില്‍ സഹായിക്കാനാകും.ഇതിന് വിശദമായ പദ്ധതി തയ്യാറാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കണം.

നിലയ്കകലില്‍ ധ്യാനകേന്ദ്രം സ്ഥാപിക്കാന്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കും വിധം വേണ്ടതെല്ലാം ചെയ്യാനാകും. ഇത് ദേവസ്വം ബോര്‍ഡിന്റെ പദ്ധതിയാണ്. സന്നിധാനത്തെ ശുദ്ധജല ക്ഷാമവും അതിന് കുന്നാര്‍ ഡാമിന്റെ ശേഷി കൂട്ടാന്‍ നടത്തുന്ന ശ്രമങ്ങളും ജോളി ഉല്ലാസ് അറിയിച്ചു. ഇതിന് സഹായം നല്‍കാനും കേന്ദ്ര ടൂറിസം വകുപ്പിന് സാധിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close