തടികുറയ്ക്കാന്‍ പഴങ്ങള്‍

fruits

വേനല്‍ ആര്‍ക്കും സുഖം പകരുന് കാലാവസ്ഥയായിരിയ്ക്കില്ല. ഈ സമയത്ത് ശരീരം തണുപ്പിയ്ക്കാന്‍ വേണ്ട വഴികള്‍ ചെയ്യുന്നത് കൂടുതല്‍ നല്ലതായിരിയ്ക്കും. ശരീരം തണുപ്പിയ്ക്കാനുള്ള വഴികള്‍ ധാരാളം വെള്ളവും കരിക്കിന്‍ വെള്ളം പോലുള്ളവയും കുടിയ്ക്കുകയെന്നതാണ്. ഇവ കൂടാതെ ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുന്നതും ഗുണം ചെയ്യും. മുതിര്‍ന്നവരില്‍ ചിക്കന്‍പോക്‌സ് തടയാം വേനലില്‍ ലഭ്യമായ തണ്ണിമത്തന്‍ പോലുള്ള ധാരാളം പഴവര്‍ഗങ്ങളുണ്ട്. ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വേനലില്‍ തടി കുറയ്ക്കാനും ഇത് സഹായിക്കും. വേനല്‍ക്കാലത്ത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഫലവര്‍ഗങ്ങളെക്കുറിച്ചറിയൂ
സ്‌ട്രോബെറിstrawberry

സ്‌ട്രോബെറി കൊഴുപ്പു കുറഞ്ഞ, വേനലില്‍ സുലഭമായ ഒരു ഫലവര്‍ഗമാണ്. ഇതില്‍ പൊട്ടാസ്യം, ഫോളേറ്റ്, ഫൈബര്‍,വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് സ്‌ട്രോബെറിയില്‍ 50 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

orange660

ഓറഞ്ച്‌

ഒരു ഓറഞ്ചില്‍ 80 കലോറി മാത്രമേയുള്ളൂ. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

peach

പീച്ച്

പീച്ച് തടി കുറയാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ 60 കലോറി മാത്രമാണ് അടങ്ങിയിരിയ്ക്കുന്നത്.

water lm1

തണ്ണിമത്തന്‍

തണ്ണിമത്തന്‍ വേനലില്‍ സുലഭമായ ഒരു ഫലമാണ്. ഇതു കഴിച്ചാല്‍ വയര്‍ പെട്ടെന്നു നിറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും.

mangov

മാങ്ങ

വേനലില്‍ സുലഭമായ ഒന്നാണ മാങ്ങ. ഇതില്‍ കലോറി തീരെ കുറവാണ്. ഇത് കൊഴുപ്പു കുറയ്ക്കുവാനും രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാനും സഹായിക്കും

grapes660

മുന്തിരി

മുന്തിരി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫലവര്‍ഗമാണ്. ഇത് വേനല്‍ക്കാലത്ത് കഴിയ്ക്കുന്നതും ഗുണം ചെയ്യും

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close