ശ്രീപദ്മനാഭസ്വാമി ക്ഷേത്ര സുരക്ഷ. മതിലിന് ചുറ്റുമുള്ള സ്ഥാപനങ്ങള്‍ ഒഴിപ്പിക്കുന്നു

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള സ്ഥാപനങ്ങള്‍ പോലീസ് ഒഴിപ്പിക്കുന്നു. ഇത് ഉള്‍പ്പെടെ ക്ഷേത്രത്തില്‍ നടപ്പിലാക്കേണ്ട സുരക്ഷാ കാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സിറ്റി പോലീസ് ക്ഷേത്ര ഭരണ സമിതിക്ക് നല്‍കി.ക്ഷേത്രത്തില്‍ നിന്നും  75 മീറ്റര്‍ ചുറ്റളവില്‍ ഉള്ള ഭാഗത്താണ് നടപടി.

ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്ന് അമിക്കസ് ക്യൂറി ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ശിവസേന അടക്കമുള്ള പല ഓഫിസുകളും ക്ഷേത്ര സുരക്ഷക്ക് ഭീഷണിയാണെന്നും ചൂണ്ടികാട്ടിയിരുന്നു. ക്ഷേത്രത്തില്‍ സുരക്ഷക്കായി 100 ക്യാമറകള്‍ കൂടി സ്ഥാപിക്കും. സുരക്ഷാകാര്യങ്ങള്‍ക്കായി കൂടുതല്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനാല്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനന്തപദ്മനാഭ നിലയം ലോഡ്ജിന്റെ കരാര്‍ സുരക്ഷാ കാരണങ്ങളാല്‍ റദ്ദാക്കിയിരുന്നു. കടകള്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ ക്ഷേത്ര മതില്‍ കെട്ടിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close