ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഭരണസമിതി

padmabhaswamy temple night

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് പുതിയ ഭരണസമിതിയെ നിശ്ചയിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിയെയാണ് സുപ്രീം കോടതി നിശ്ചയിച്ചത്. ഗുരുവായൂര്‍ മുന്‍ ദേവസ്വം കമീഷണര്‍ സതീശ് കുമാര്‍ ഐ.എ.എസിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിച്ചു. ക്ഷേത്ര സ്വത്തിന്റെ മൂല്യ നിര്‍ണയം നടത്തുന്നതിന് മുന്‍ സി.എ.ജി വിനോദ് റായിയെയും നിയമിച്ചു. ജസ്റ്റിസുമാരായ ആര്‍.എന്‍ ലോധ, എ.കെ പഠ്നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അിസ്ഥാനത്തിലാണ് ഉത്തരവ്.

ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ സമിതിക്കായിരിക്കും ഇനി മുതല്‍ ക്ഷേത്രത്തിന്റെ ഭരണച്ചുമതല. ക്ഷേത്ര നിധി അടങ്ങിയ എല്ലാ കല്ലറകളും അടച്ചു പൂട്ടി ജില്ലാ ജഡ്ജിന് ഉടന്‍ താക്കോല്‍ ഏല്‍പ്പിക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ക്ഷേത്ര ഭരണത്തില്‍ പങ്കാളിത്തം വേണമെന്ന സര്‍ക്കാറിന്റെ ആവശ്യം അംഗീകരിച്ചു. സര്‍ക്കാറിന് പ്രതിനിധിയെ നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി.

മുന്‍ സി.എ.ജി വിനോദ് റായിക്കായിരിക്കും ക്ഷേത്ര സ്വത്തിന്റെ മൂല്യ നിര്‍ണയം നടത്താനുള്ള ചുമതല. ഇതിനുള്ള പൂര്‍ണ്ണ സ്വാതന്ത്യ്രം അദ്ദേഹത്തിന് നല്‍കുന്നതായി കോടതി വ്യക്തമാക്കി.

കാണിക്കപ്പുരയുടെ കണക്കെടുപ്പ് എല്ലാ ശനിയാഴ്ചയും നടത്താന്‍ കോടതി ഉത്തരവിട്ടു. ജില്ലാ ജഡ്ജിയുടെയും ഒരു ബാങ്ക് മാനേജരുടെയും സാന്നിധ്യത്തിലാണ് കണക്കെടുപ്പ് നടത്തേണ്ടത്. നേരത്തെ 43 ദിവസം കൂടുമ്പോഴായിരുന്നു ഇവിടെ കണക്കെടുപ്പ് നടത്തിയിരുന്നത്. സ്വര്‍ണ നാണയങ്ങള്‍ അടക്കമുള്ള സ്വത്തുക്കള്‍ കണക്കെടുക്കാന്‍ വൈകുന്നതായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close