ഷറപ്പോവ തന്നെ അപമാനിച്ചിട്ടില്ല: സച്ചിന്‍

റഷ്യന്‍ ടെന്നിസ് താരം മരിയ ഷറപ്പോവ തന്നെ അപമാനിച്ചതായി കരുതുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്നെ അറിയില്ലെന്ന് ഷറപ്പോവ പറഞ്ഞത് അവര്‍ ക്രിക്കറ്റ് കാണാത്തതു കൊണ്ടായിരിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സച്ചിന്റെ പ്രതികരണം.

ഈ മാസമാദ്യം വിമ്പിള്‍ണ്‍ കാണാനെത്തിയ സച്ചിനെ അറിയില്ലെന്ന് ഷറപ്പോവ പറഞ്ഞിരുന്നു. മത്സരശേഷം റോയല്‍ ബോക്‌സില്‍ ഉണ്ടായിരുന്ന പ്രശസ്തരെ കുറിച്ചു ചേദിച്ചപ്പോള്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ ഡേവിഡ് ബെക്കാമിനെ മാത്രമേ തനിയ്ക്കറിയൂ എന്ന് ഷറപ്പോവ പറഞ്ഞിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലേ എന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എനിക്കറിയില്ല’ എന്നായിരുന്നു റഷ്യന്‍ താരത്തിന്റെ മറുപടി.

ഇതേ തുടര്‍ന്ന് ഷറപ്പോവയുടെ മറുപടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലും സംഭവം വാര്‍ത്തയായി. വാര്‍ത്ത പുറത്തുവന്നതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള സച്ചിന്‍ ആരാധകര്‍ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം നടത്തി. ”ഹൂ ഈസ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍” എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആവുകയും ചെയ്തു. ഈ കോലാഹലങ്ങള്‍ക്കെല്ലാം വിരാമമിട്ടു കൊണ്ടാണ് ഇപ്പോള്‍ സച്ചിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close