ഷാനിമോള്‍ ഉസ്മാനെതിരെ പരാതി

shanimol usmanലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ മണ്ഡലത്തിലെ സ്ഥാരാര്‍ത്ഥി കെ.സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ പ്രവര്‍ത്തിച്ചുവെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെപിസിസിക്കു പരാതി നല്‍കി. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഷാനിമോള്‍ ഉസ്മാന്‍ പ്രചാരണത്തില്‍ നിന്ന് മാറിനിന്നുവെന്നും ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

എഐസിസി സെക്രട്ടറിയായിരുന്ന ഷാനിമോള്‍ ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ സീറ്റുകളില്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഒരിടത്തും സീറ്റ് ലഭിച്ചില്ല. സീറ്റ് ലഭിക്കാത്തതിന്റെ പേരില്‍ ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് സിറ്റിങ് എം.പികൂടിയായ വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ഷാനിമോള്‍ ശ്രമിച്ചെന്ന് ഡിസിസി പരാതി ഉന്നയിച്ചിരിക്കുന്നത്. വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ശ്രമിച്ചെന്ന് ഷുക്കൂര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close