ഷാസിയ ഇല്‍മി ആം ആദ്മി പാര്‍ട്ടി വിട്ടു

shaziya ilmi

ആം ആദ്മി പാര്‍ട്ടി നേതാവ് ഷാസിയ ഇല്‍മി രാജിവെച്ചു. ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടി വിടുന്ന കാര്യം ഷാസിയ പ്രഖ്യാപിച്ചത്. പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഷാസിയ ഉന്നയിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമില്ല. എല്ലാ തീരുമാനങ്ങളും അരവിന്ദ് കെജ്‌രിവാള്‍ ഒറ്റയ്ക്കാണ് കൈക്കൊള്ളുന്നത്. താത്പര്യമില്ലാത്ത മണ്ഡലത്തില്‍ മത്സരിക്കേണ്ടി വന്നതാണ് മാധ്യമപ്രവര്‍ത്തകയായ ഷാസിയയെ പാര്‍ട്ടിയില്‍ നിന്നകറ്റിയത്. അനുനയ ശ്രമവുമായി എഎപി നേതാവ് സോംനാഥ് ഭാരതി ഷാസിയയുമായി രാവിലെ ചര്‍ച്ച നടത്തിയെങ്കിലും അതുകൊണ്ട് പ്രയോജമുണ്ടായില്ലെന്നാണ് ഷാസിയയുടെ രാജി തീരുമാനം തെളിയിക്കുന്നത്. ഷാസിയയ്ക്കൊപ്പം ക്യാപ്റ്റന്‍ ഗോപിനാഥും പാര്‍ട്ടി വിട്ടത് ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി.

ഷാസിയയ്ക്കെതിരെ അറസ്റ്റ് വാറണ്ട്

ദില്ലി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ മകന്‍ അമിത് സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറണ്ട്. അമിത് സിബല്‍ വൊഡാഫോണിന്റെ പങ്കാളിയായ ഹച്ചിന്‍സണിന്റെ അഭിഭാഷകനാണെന്നും കപില്‍ സിബല്‍ വോഡഫോണിനെതിരായ കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്നുമാണ് എഎപി ആരോപിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close