ഷൊയ്ബ് അക്തര്‍ വിവാഹിതനായി

aktar

പാകിസ്താന്‍ മുന്‍ പേസ് ബൗളര്‍ ഷൊയ്ബ് അക്തര്‍ വിവാഹിതനായി. ഹരിപൂര്‍ സ്വദേശിയായ 20കാരി റുബാബാണ് 38കാരനായ ഷൊയ്ബിന്റെ വധു. ഹരിപൂരില്‍ രഹസ്യമായാണ് നിക്കാഹ് നടന്നതെന്ന് പാക് ചാനലായ ദുനിയാ ടിവി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അഞ്ച് ലക്ഷം രൂപയുടെ മെഹറ് നല്‍കിയാണ് വിവാഹമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ചയായിരുന്നു വിവാഹം. ജൂണ്‍ 12നായിരുന്നത്രെ ഷൊയ്ബ് റുബാബയെ പെണ്ണുകാണാന്‍ പോയത്. അതിന് പിന്നാലെ അക്തര്‍ 17 കാരിയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ഷൊയ്ബ് അക്തര്‍ രംഗത്തെത്തി.

Show More

Related Articles

Close
Close