സംസ്ഥാനം ഭരിയ്ക്കുന്നത് സുധീരനല്ല;മുഖ്യമന്ത്രി

KPCC OOMEN CHANDY_EPS

കേരളം ഭരിയ്ക്കുന്നത് കെപിസിസി പ്രസിഡന്റ് വിഎം സുധീരനാണെന്ന് ആരും കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളം ഭരിയ്ക്കുന്നത് സുധീരനാണെന്ന് എന്‍എന്‍ഡിപി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവന ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് കെപിസിസി പ്രസിഡന്റല്ല സംസ്ഥാനം ഭരിയ്ക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. മദ്യനയം സംബന്ധിച്ച് ഘടക കക്ഷികളുടെ തീരുമാനം കൂടി അറിയേണ്ടതുണ്ടെന്നും. ഈ തീരുമാനങ്ങള്‍ സമന്വയിപ്പിച്ച് വേണം പുതിയ ഒരു തീരുമാനം എടുക്കാന്‍. പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണായത് കൊണ്ട് മാത്രമാണ് പരിഹാരം വൈകുന്നത്. കോണ്‍ഗ്രസില്‍ പ്രശ്‌നത്തിന് പരിഹാരമാകാത്തത് ആരുടേയും പിടിവാശി കൊണ്ടല്ലെന്നും മുഖ്യമന്ത്രി.

ബാര്‍ ലൈസന്‍സ് പുതുക്കുന്നത്മായി ബന്ധപ്പെട്ട് വിഎം സുധീരന്റെ നിലപാട് പ്രായോഗികമല്ലെന്ന് കരുതുന്നില്ല. മദ്യ ലഭ്യത കുറയ്ക്കാന്‍ ഫലപ്രദമായ നടപടികളെടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നയവുമായി യോജിച്ച് പോകുന്ന തീരുമാനം ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട്. മദ്യ നയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടേണ്ട ആവശ്യം നിലവിലില്ലെന്നും പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിയ്ക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close