സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

സംസ്ഥാനത്ത് ഇന്ന് വ്യാപാരികളുടെ കടയടപ്പ് സമരം. വാറ്റ് നിയമത്തിന്റെ പേരില്‍ സര്‍ക്കാര്‍ ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചര്‍ച്ചകള്‍ പോലും നടത്താതെ വാറ്റ് നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. തുണിത്തരങ്ങള്‍ക്ക് രണ്ട് ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതിലും വ്യാപാരികള്‍ക്ക് പ്രതിഷേധമുണ്ട്. പരിശോധനയെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നും കച്ചവടക്കാര്‍ ആരോപിക്കുന്നു. ഹോട്ടലുകള്‍ ഒഴികെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്ന് അടച്ചിടും. കടയടപ്പ് സമരം നടത്തുന്ന വ്യാപാരികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തും. എന്നാല്‍ വ്യാപാരി വ്യവസായി സമിതി ഇന്നത്തെ സമരത്തില്‍ പങ്കെടുക്കുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close