സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

kerala rain

കേരളതീരത്ത് ശക്തിപ്പെട്ട ന്യൂമര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ കനത്ത മഴയും ദുരിതവും തുടരുന്നു. രണ്ടുദിവസമായി പേമരി തുടരുന്ന തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണ് സ്ത്രീ മരിച്ചു. ബാലരാമപുരം നെല്ലിമൂട് കുഴിപ്പള്ളം സ്വദേശിനി ഓമനയാണ് മരിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരം കടപുഴകിവീണ് മത്സ്യവ്യാപാരി പൂപ്പാലം സ്വദേശി യാക്കൂബ് (46) മരിച്ചു.

അതിനിടെ, പ്രാഥമിക സഹായമെന്ന നിലയ്ക്ക് 110 കോടിയുടെ അടിയന്തര സഹായം കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്നും നാളെയും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

എറണാകുളം സൗത്ത് – നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ട്രാക്കില്‍ വെള്ളം കയറിതിനെ തുടര്‍ന്ന്. രാവിലെ പുറപ്പെടേണ്ട എറണാകുളം – ഗുരുവായൂര്‍ , എറണാകുളം – ആലപ്പുഴ പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. 16 തീവണ്ടികളുടെ സമയക്രമം മാറ്റി. പല ട്രെയിനുകളും വൈകിയാണ് ഒടുന്നത്.

മധ്യകേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ ശക്തമായ മഴയാണ് പെയ്യുന്നത്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളംകയറി ജനജീവിതം ദുരിതത്തിലായി.

കനത്തമഴ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകളെയും ബാധിച്ചു. ബുധനാഴ്ച രാത്രി സാമ്പിള്‍ വെടിക്കെട്ട് കനത്ത മഴമൂലം നിര്‍ത്തിവച്ചു. വ്യാഴാഴ്ച രാവിലെ നെയ്തിലക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത് വൈകി.

കന്യാകുമാരിക്ക് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് മലയോരജില്ലകളിലെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വെള്ളിയാഴ്ച വൈകീട്ടുവരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close