സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗ പരിധി കൂട്ടി

traffic.

സംസ്ഥാനത്ത് വാഹനങ്ങളുടെ വേഗ പരിധി വര്‍ധിപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കി. മോട്ടോര്‍ സൈക്കിളുകളുടെ വേഗത നഗരപരിധിയില്‍ 40ല്‍ നിന്നു 50 ആക്കി, ദേശിയപാതകളില്‍ ഇത് 60ഉം നാലുവരിപ്പാതകളില്‍ 70ആയും വര്‍ധിപ്പിച്ചു. കാറുകളുടെ വേഗത നഗരപരിധിയില്‍ 40ല്‍ നിന്നും 50ആയും സംസ്ഥാന പാതകളില്‍ 80ആയും ദേശിയ പാതകളില്‍ 85ആയും നാലുവരിപ്പാതകളില്‍ 90 ആയും വര്‍ദ്ധിപ്പിച്ചു. ബസ്സുകളുടെയും ലോറികളുടെയും പരമാവധി വേഗം നാലുവരിപ്പാതകളില്‍ 65ഉം സംസ്ഥാന,ദേശിയ പാതകളില്‍ 60ഉം നഗരപരിധിയില്‍ 40ഉം ആയിരിക്കും. മിനി ബസ്സുകളുടെ വേഗപരിധി 65ആണ്. ഓട്ടോറിക്ഷകളുടെ പരമാവധി വേഗത 50ആണ് നഗരങ്ങളില്‍ ഇത് 30ഉം ആണ്.

25 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വേഗ പരിധി പുതുക്കുന്നത്. എല്ലാ വാഹനങ്ങളും സ്കൂള്‍ പരിധിയില്‍ 30കി.മി കൂടുതല്‍ വേഗത്തില്‍ പോകരുത്.   ഇട റോഡുകളിലെ പരമാവധി വേഗത 45കി.മി ആണ്. പുതുക്കിയ വേഗപരിധി ഈ മാസം 10 മുതല്‍ നിലവില്‍ വന്നു എന്നും ഇതനുസരിച്ച് പരിശോധനാ ക്യാമറകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close