വൈദ്യുതി: മാസം 100 യൂണീറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ബില്ലില്‍ 128 രൂപകൂടും

electricity

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും. നാല്‍പത് യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനിമുതല്‍ വളരെകൂടിയ നിരക്ക് നല്‍കേണ്ടിവരും. മാസം 200 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉയര്‍ന്നനിരക്ക് ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്. റെഗുലേറ്ററി കമ്മീഷന്‍ ഇത് അംഗീകരിച്ചില്ല.

സബ്‌സിഡി ബി.പി.എല്ലുകാര്‍ക്ക് മാത്രമാക്കുന്നതോടെ ആള്‍താമസമില്ലാത്ത വീടുകളിലും ഫ്ലൂറ്റുകളും കുറഞ്ഞ വൈദ്യുതിയാണ് ഉപയോഗിക്കുന്നതെങ്കിലും സബ്‌സിഡിക്ക് പുറത്താകും. ഇപ്പോള്‍ സൗജന്യനിരക്ക് 23 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നുണ്ട്. എന്നാല്‍ കമ്മീഷന്റെ അന്വേഷണത്തില്‍ ഇതില്‍ 10 ലക്ഷത്തോളം ഉപഭോക്താക്കള്‍ വന്‍കിട ഫ്ലൂറ്റുകളും വീടുകളും വാങ്ങി അടച്ചിട്ടിരിക്കുന്നവരാണ്. ഇവര്‍ക്ക് സൗജന്യം ഒഴിവാക്കുന്നതോടെ സര്‍ക്കാരിന്റെ സബ്‌സിഡി ബാധ്യത വന്‍തോതില്‍ കുറയും.

ബോര്‍ഡിന്റെ ഈ വര്‍ഷത്തെ കമ്മി 2931.21 കോടി രൂപയാണ്. ഇതില്‍ 1423.64 കോടി രൂപ അധികം കിട്ടുന്നതിനുള്ള നിരക്ക് വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ കമ്മി 1200 കോടി രൂപയേ വരൂവെന്നാണ് കമ്മീഷന്റെ നിഗമനം എന്നറിയുന്നു.

ഇതില്‍ 700 മുതല്‍ 800 കോടി വരെ നികത്താനുള്ള നിരക്കുവര്‍ദ്ധനയ്ക്കാണ് കമ്മീഷന്‍ രൂപം നല്‍കുന്നത്. ശമ്പള പരിഷ്‌കരണം, ജീവനക്കാരുടെ ശമ്പളം, ആനുകൂല്യം എന്നിവയ്ക്കായി ബോര്‍ഡ് കണക്കാക്കിയിരിക്കുന്ന തുക അധികമാണെന്ന് വിലയിരുത്തിയാണ് കമ്മി വെട്ടിക്കുറയ്ക്കുന്നത്.

0-40 യൂണിറ്റ് വരെ 1.50 രൂപ
0-50 യൂണിറ്റ് വരെ 2..80 രൂപ
51-100 യൂണിറ്റ് വരെ 3.20 രൂപ
101-150 യൂണിറ്റ് വരെ നാല് രൂപ
151-200 യൂണിറ്റ് വരെ 5.50 രൂപ
201-250 യൂണിറ്റ് വരെ 6.75 രൂപ

250 യൂണിറ്റിന് മുകളില്‍ കൂടിയ നിരക്ക്. ഇവര്‍ എല്ലാ യൂണിറ്റിനും അഞ്ച് രൂപ നിരക്കില്‍ നല്‍കേണ്ടിവരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close