സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ksfa

 

2013ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫഹദ് ഫാസില്‍, ലാല്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്ക്കാരം പങ്കിട്ടു. ആര്‍ട്ടിസ്റ്റ് എന്ന ചിത്രമൊരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംഴിധായകന്‍. സി ആര്‍ നമ്പര്‍ 89 ആണ് മികച്ച ചിത്രം. മികച്ച നടിക്കുള്ള പുരസ്ക്കാരം ആന്‍ അഗസ്റ്റിന്‍ സ്വന്തമാക്കി. മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച നടി തുടങ്ങിയ മൂന്നു പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയ ആര്‍ട്ടിസ്റ്റ് എന്ന ചിത്രമാണ് ഇത്തവണ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഏറെ ശ്രദ്ധേയമായത്. തിരുവനന്തപുരത്ത് സംസ്ക്കാരികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. തമിഴ് സംവിധായകന്‍ ഭാരതി രാജ ചെയര്‍മാനായ ജ്യൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ചെയര്‍മാന്‍ ഉള്‍പ്പടെയുള്ള ജ്യൂറി അംഗങ്ങള്‍ പുരസ്ക്കാര പ്രഖ്യാപനവേളയില്‍ സന്നിഹിതരായിരുന്നു. കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേള സംഘടിപ്പിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. ഇതിനായി വിദഗ്ധ സമിതിയെ നിയമിച്ചിട്ടുണ്ട്. നിയമാവലിയില്‍ മാറ്റം വേണമെന്ന ജൂറി ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം കൂടുതല്‍ വിപുലമായി ഡിസംബറില്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മികച്ച കഥാചിത്രം- സി ആര്‍ നമ്പര്‍ 89(സംവിധാനം- സുദേവന്‍)
മികച്ച രണ്ടാമത്തെ കഥാചിത്രം- നോര്‍ത്ത് 24 കാതം
മികച്ച സംവിധായകന്‍- ശ്യാമപ്രസാദ്(ആര്‍ട്ടിസ്റ്റ്)
മികച്ച നടന്‍- ഫഹദ് ഫറസില്‍(ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം), ലാല്‍(സക്കറിയയുടെ ഗര്‍ഭിണികള്‍, അയാള്‍)
മികച്ച നടി- ആന്‍ അഗസ്റ്റിന്‍(ആര്‍ട്ടിസ്റ്റ്)
മികച്ച രണ്ടാമത്തെ നടന്‍- അശോക് കുമാര്‍(സി ആര്‍ നമ്പര്‍- 89)
മികച്ച രണ്ടാമത്തെ നടി- ലെന(ലെഫ്ഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കന്യക ടാക്കീസ്)
മികച്ച ഹാസ്യനടന്‍- സുരാജ് വെഞ്ഞാറമ്മൂട്(ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്)
ജനപ്രീതിയുള്ള ചിത്രം- ദൃശ്യം(സംവിധാനം- ജിത്തു ജോസഫ്)
മികച്ച കഥാകൃത്ത്- അനീഷ് അന്‍വര്‍(സക്കറിയയുടെ ഗര്‍ഭിണികള്‍)
മികച്ച ബാലതാരങ്ങള്‍- സനൂപ് സന്തോഷ്(ഫിലിപ്സ് ആന്‍ഡ് ദി മങ്കിപ്പെന്‍), ബേബി അനിഘ(അഞ്ചു സുന്ദരികള്‍)
മികച്ച ഛായാഗ്രാഹകന്‍- സുജിത്ത് വാസുദേവ്(അയാള്‍, മെമ്മറീസ്)
മികച്ച തിരക്കഥാകൃത്ത്- ബോബി – സഞ്ജയ്(മുംബൈ പൊലീസ്)
ഗാനരചന- പ്രഭാവര്‍മ്മ, മധു വാസുദേവ്
മികച്ച സംഗീതസംവിധായകന്‍- ഔസേപ്പച്ഛന്‍(ചിത്രം-നടന്‍)
മികച്ച പശ്ചാത്തലസംഗീതം- ബിജിപാല്‍
മികച്ച പിന്നണി ഗായകന്‍- കാര്‍ത്തിക്ക്(ചിത്രം- ഒറീസ)
മികച്ച പിന്നണിഗായിക- വൈക്കം വിജയലക്ഷ്മി(ഗാനം- ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ, ചിത്രം- നടന്‍)
മികച്ച ചിത്രസംയോജകന്‍- കെ ആര്‍ രാജഗോപാല്‍
മികച്ച കലാസംവിധായകന്‍- എം ബാബ
മികച്ച കളറിസ്റ്റ്- രഘുരാമന്‍,റിയാ ഡിജിറ്റല്‍ 
മികച്ച മേക്കപ്പ് മാന്‍- പട്ടണം റഷീദ്
മികച്ച വസ്ത്രാലങ്കാരം- സിജി തോമസ്(ആമേന്‍)
മികച്ച നൃത്തസംവിധാനം- കുമാര്‍ശാന്തി
മികച്ച നവാഗതസംവിധായകന്‍- കെ ആര്‍ മനോജ്(കന്യകാ ടാക്കീസ്)
പ്രത്യേക പരാമര്‍ശം(ആലാപനം)- മൃദുല വാര്യര്‍
പ്രത്യേക പരാമര്‍ശം(സംവിധാനം)- സുരേഷ് ഉണ്ണിത്താന്‍
പ്രത്യേക പരാമര്‍ശം(നടി)- സനുഷ
പ്രത്യേക പരാമര്‍ശം- അഫ്സല്‍ യൂസഫ്
പ്രത്യേക പരാമര്‍ശം(നടന്‍)- കലാഭവന്‍ ഷാജോണ്‍(ദൃശ്യം)
പ്രത്യേക പരാമര്‍ശം(നിര്‍മ്മാണം)- വിജയ് ബാബു,സാന്ദ്രാ തോമസ്
മികച്ച ബാലചിത്രം- ഫിലിപ്സ് ആന്‍ഡ് മങ്കിപ്പെന്‍

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close