സതീഷിന് സ്വര്‍ണം, രവിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ഭാരോദ്വഹകര്‍ മെഡല്‍വേട്ട തുടരുന്നു.

പുരുഷന്മാരുടെ 77 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും. രണ്ടു തവണയായി 328 കിലോഗ്രാം ഉയര്‍ത്തി (149+179) ഗെയിംസ് റെക്കോര്‍ഡോടെയാണ് സതീഷ് ശിവലിംഗം സ്വര്‍ണം നേടിയത്. 22-കാരനായ സതീഷിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസാണിത്.

രവി കട്ടുലു 317 കിലോഗ്രാം ഉയര്‍ത്തി (142+175) വെള്ളി നേടി. ഓസ്‌ട്രേലിയക്കാരന്‍ ഫ്രാന്‍കോയിസ് ഇത്തൊഡിക്കാണ് വെങ്കലം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close