സത്യന്‍ ചിത്രത്തില്‍ ലാലിന് നായികയായി മഞ്ജു എത്തുന്നു

aaramthamburan

മഞ്ജു വാര്യരുടെ മടങ്ങിവരവ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരിക്കുമെന്നായിരുന്നു മുമ്പ് കേട്ടിരുന്നത്. എന്നാല്‍ ഉചിതമായ കഥ കിട്ടാതെ വന്നതോടെ ചിത്രം നടന്നില്ല. റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു അഭിനയലോകത്തേക്ക് തിരിച്ചെത്തി.

എന്നാല്‍ അന്ന് നടക്കാതെ പോയ മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം ഒടുവില്‍ സംഭവിക്കാന്‍ പോകുന്നു. രഞ്ജിത്തിന് പകരം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവും ലാലും നായികാനായകന്മാരാകുന്നത്. മലയാളത്തിന് ഒരുപിടി മനോഹര കുടുംബചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.

മനസ്സിനക്കരയും അച്ചുവിന്റെ അമ്മയും സൃഷ്ടിച്ച സത്യന്‍-രഞ്ജന്‍ പ്രമോദ് കൂട്ടുകെട്ടിനൊപ്പം മോഹന്‍ലാലും മഞ്ജുവാര്യരും കൂടി ചേരുന്നതോടെ ചിത്രത്തെക്കുറിച്ച് ആകാംക്ഷ വര്‍ധിക്കുന്നു.

ഒക്‌ടോബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ ക്രിസ്മസ് റിലീസായിരിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ആശിര്‍വാദ് സിനിമാസുമായി മഞ്ജുവാര്യര്‍ കരാര്‍ ഒപ്പിട്ടിരുന്നു. അതന്‍പ്രകാരമാണ് ഈ ചിത്രം. സ്വന്തമായി എഴുതിയ സംവിധാനം ചെയ്യാനിരുന്ന മറ്റൊരു സിനിമ മാറ്റിവെച്ചാണ് രഞ്ജന്‍ പ്രമോദ് സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ രചനയിലേക്ക് കടക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close