സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു

സപ്ലൈകോ ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് സമരം പിന്‍വലിച്ചു. മന്ത്രി അനൂപ് ജേക്കബുമായി സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. സപ്ലൈകോ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 20നാണ് സപ്ലൈകോ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. സപ്ലൈകോയെ നിലനിര്‍ത്താനാവശ്യമായ സബ്‌സിഡി തുക അനുവദിക്കുക, പ്രമോഷനുകള്‍ നടപ്പിലാക്കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക, പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക തുടങ്ങിയവയായിരുന്നു സമരക്കാരുടെ പ്രധാനആവശ്യങ്ങള്‍. സമരം മൂന്ന് ദിവസം പിന്നിട്ട സാഹചര്യത്തില്‍ മന്ത്രി അനൂപ് ജേക്കബുമായി സമരക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നും, 50 പേര്‍ക്ക് പ്രമോഷന്‍ നല്‍കുമെന്നും മന്ത്രി ഉറപ്പുനല്‍കിയതായി സംയുക്തസമരസമിതി നേതാക്കള്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close