സമനില മത്സരത്തില്‍ വിജയം രാജസ്ഥാനൊപ്പം

ipl29-04

സമനില മത്സരത്തില്‍ വിജയികളായി രാജസ്ഥാന്‍. 20 ഓവറിലും സമനിലയായ മത്സരം സൂപ്പര്‍ ഓവറിലും സമനിലയായപ്പോള്‍‌ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടി എന്നതിന്റെ പേരിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റെയ്ഡേര്‍സിനെ തോല്‍പ്പിച്ചത്. നേരത്തെ രാജസ്ഥാന്‍ ഉയര്‍ത്തിയ 153 വിജയലക്ഷ്യത്തിന് അടുത്ത് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. തുടര്‍ന്ന് സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 11 റണ്‍സാണ് നേടിയത്. രണ്ടാമത് എത്തിയ രാജസ്ഥാനും 11ല്‍ തന്നെയാണ് തങ്ങളുടെ ബാറ്റിങ്ങ് അവസാനിപ്പിച്ചത്. നേരത്തെ മറുപടി ബാറ്റിങ്ങ് ചെയ്ത കൊല്‍ക്കത്തയ്ക്കായി ഓപ്പണിങ്ങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ ഗൗതം ഗംഭീര്‍ 45 റണ്‍സ് നേടി. ഈ ഐപിഎല്ലില്‍ ആദ്യമായണ് ഗൗതം രണ്ടക്കം കടക്കുന്നത്. 44 പന്തിലായിരുന്ന ഗൗതം ഗംഭീറിന്റെ നേട്ടം. അവസാന ഓവറുകളില്‍ 18 പന്തില്‍ 29 റണ്‍സ് നേടിയ ഷഹീബ് ഹസനാണ് പരാജയത്തില്‍ നിന്നും കൊല്‍ക്കത്തയെ സമനിലയില്‍ എങ്കിലും എത്തിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഓപ്പണര്‍ അജിങ്ക്യാ രഹാനെയുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. 59 പന്തില്‍ 72 റണ്‍സെടുത്ത രഹാനെയാണ് രാജസ്ഥാന് മികച്ച സ്കോര്‍ ഉറപ്പാക്കിയത്.  ക്യാപ്റ്റന്‍ ഷെയിന്‍ വാട്സണ്‍(24 പന്തില്‍ 33), സഞ്ജു സാംസണ്‍(19 പന്തില്‍ 20), സ്റ്റീവന്‍ സ്മിത്ത്(11 പന്തില്‍ 19 നോട്ടൗട്ട്) എന്നിവരും രാജസ്ഥാനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. കൊല്‍ക്കത്തയ്ക്കായി വിനയ്‌കുമാര്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ മോര്‍ക്കലും ഷക്കീബ് അല്‍ഹസനും ഓരോ വിക്കറ്റ് വീഴ്ത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close