സമുദായത്തെ തകര്‍ക്കാന്‍ ബാഹ്യശക്തികള്‍ ഇടപെടുന്നു- വെള്ളാപ്പള്ളി

കഴമ്പില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് സമുദായത്തെ തകര്‍ക്കാന്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ നടക്കുന്നതായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
എസ്.എന്‍.ട്രസ്റ്റിന്റെ 61മാത് വാര്‍ഷിക യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായ വ്യത്യാസമുള്ളവര്‍ സംഘടനയുടെ വേദിയിലിരുന്ന് അത് പറയണം. സമുദായത്തിനെതിരെ മാധ്യമങ്ങളോട് പറയുന്നത് നീതിയല്ല. അത്തരക്കാര്‍ എത്ര ഉന്നതരായാലും നടപടിയെടുക്കും. എന്‍.എന്‍. ട്രസ്റ്റിന്റെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും കെട്ടിടങ്ങള്‍ പണിയാനും പണം വേണം. അത് പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കും. അതിനെല്ലാം കണക്ക് ഉണ്ട്. അത് തുറന്ന പുസ്തകമാണ്. ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാം. ശത്രുക്കള്‍ തനിക്ക് നേരെ കല്ല് എറിഞ്ഞാലും നേരിടാന്‍ പേടിയില്ല. ഇന്നലെവരെ ഒപ്പംനിന്നവര്‍ മാറിനിന്ന് പൂവുകൊണ്ട് എറിഞ്ഞാലും വേദനിക്കും- വെള്ളാപ്പള്ളി പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം.എന്‍. സോമന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി, ട്രഷറര്‍ ഡോ. ജി. ജയദേവന്‍, ലീഗല്‍ അഡ്വൈവസര്‍ അഡ്വ. എ.എന്‍. രാജന്‍ ബാബു, ദേവസ്വം സെക്രട്ടറി അരയക്കോണ്ടി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close