സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം-സുഗതകുമാരി

sugathakumari teacher

ഇനിയെങ്കിലും ഘട്ടംഘട്ടമായി മദ്യനിരോധനം എന്നുപറയാതെ സമ്പൂര്‍ണ മദ്യനിരോധനത്തിന് സര്‍ക്കാര്‍ തയാറാകണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

മദ്യനിരോധന പ്രസ്ഥാനങ്ങളുടെ ഈ മുന്നേറ്റവും വി.എം. സുധീരന്റെ ഇടപെടലുംമൂലം കേരളത്തിലിപ്പോള്‍ മദ്യവിരുദ്ധ ചിന്താ സമരതരംഗങ്ങള്‍ അപൂര്‍വ ശക്തിയോടെ വളര്‍ന്നുവരികയാണെന്നും ഇതാണന് നാടിനെ മദ്യവിമുക്തമാക്കാന്‍ സര്‍ക്കാരിന് കിട്ടിയ ഏറ്റവും നല്ല അവസരമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ ശങ്കിച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഒരു ജനഹിതപരിശോധനയ്ക്ക് സന്നദ്ധമാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ പി. ഗോപിനാഥന്‍ നായര്‍ ആവശ്യപ്പെട്ടു.

കെ.സി.ബി.സി. സെക്രട്ടറി ഫാ. ടി.ജെ. ആന്റണി, കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷന്‍ ഡോ. ജേക്കബ് മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ, സംസ്ഥാന ജനറല്‍സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് അഭിവാദ്യം അര്‍പ്പിച്ചും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഇക്കാര്യത്തിലുള്ള നിലപാട് മറ്റ് ജനപക്ഷ രാഷ്ട്രീയക്കാര്‍ അനുകരിക്കണന്നെും ആവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം.

സമ്പൂര്‍ണ മദ്യനിരോധനത്തിന് സര്‍ക്കാര്‍ സന്നദ്ധമാകുക. അതിന് അടച്ചിട്ട 418 ബാറുകള്‍ ഒന്നുപോലും തുറക്കരുത്. നിലവിലുള്ള ബാറുകളില്‍ നിലവാരമില്ലാത്തവ കണ്ടെത്തി ഉടനെ അടപ്പിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍േദശം മാനിച്ച് പാതയോര മദ്യശാലകള്‍ സത്വരമായി നീക്കംചെയ്യുക. ‘നീര’ എക്‌സൈസ് വകുപ്പിന്‍കീഴില്‍നിന്നും മാറ്റി കൃഷിവകുപ്പിന്‍ കീഴിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close