സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലേക്കെത്തിക്കണം: മോദി

modi23

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ജനങ്ങളിലേക്കെത്തിക്കണമെന്ന് ബിജെപിയുടെ പുതുമുഖ എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല സ്വഭാവവും പുതിയ ചിന്തകളും, മികച്ച പെരുമാറ്റവും മുഖമുദ്രയാക്കണമെന്നും മോദി നിര്‍ദേശിച്ചു. സൂരജ് കുണ്ഡില്‍ പുതുമുഖ ബിജെപി എംപിമാര്‍ക്കുള്ള രണ്ടു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

മികച്ച പ്രതിച്ഛായ നിലനിര്‍ത്തുന്നതിനൊപ്പം സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് ബിജെപിയുടെ പുതുമുഖ എംപിമാര്‍ക്കുള്ള പരിശീലന പരിപാടി മോദി ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷത്തായിരുന്നപ്പോഴത്തെ ചിന്താഗതി മാറ്റി, സര്‍ക്കാരിന്റെ പ്രതിനിധികളെപ്പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. സ്വന്തം മണ്്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നല്ല തയ്യാറെടുപ്പോടെ പാര്‍ലമെന്റില്‍ എത്തണമെന്നും മോദി നിര്‍ദേശിച്ചു. കരുതലോടെ മാത്രമേ മാധ്യമങ്ങളോടു സംസാരിക്കാവൂയെന്നും മോദി മുന്നറിയിപ്പു നല്‍കി.

പാര്‍ലമെന്റിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 166 അംഗങ്ങളാണ് രണ്ടുദിവസത്തെ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രിക്കു പുറമേ, ബിജെപി. അധ്യക്ഷന്‍ രാജ്നാഥ് സിങ്, വെങ്കയ്യ നായിഡു തുടങ്ങി മറ്റു മുതിര്‍ന്ന നേതാക്കളും പാര്‍ലമെന്റിലെ പ്രവര്‍ത്തനം, സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ തുടങ്ങിയ വിഷയങ്ങളില്‍ പുതുമുഖ എംപിമാര്‍ക്ക് പരിശീലനം നല്‍കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close