സഹകരണബാങ്കുകളിലെ പരമാവധി പലിശ 15 ശതമാനമാക്കി

 

സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും സങ്കീര്‍ണമായ പ്രശ്‌നങ്ങളില്ലാതെ വയ്പ ലഭ്യമാക്കാന്‍ സഹകരണ മേഖലയിലെ ബാങ്കുകളുടെ യോഗത്തില്‍ ധാരണ. ഇതിന്റെ ഭാഗമായി സഹകരണ ബാങ്കുകളിലെ പലിശനിരക്ക് കുറയ്ക്കുന്നതിന് തീരുമാനിച്ചു. പരമാവധി പലിശനിരക്ക് 15 ശതമാനമാക്കി.

അപേക്ഷിക്കുന്നതിന്റെ അടുത്തദിവസംതന്നെ ജാമ്യമില്ലാതെ 5000 രൂപവരെ നല്‍കാനും ധാരണയായി. ബ്ലേഡ് മാഫിയയുടെ വലയില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലിശനിരക്കുകളില്‍ കുറവ് വരുത്തിയത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പായി തീരുമാനങ്ങള്‍ നടപ്പില്‍വരുത്താനും ധാരണയായി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആഭ്യന്തരം, ധനം, സഹകരണം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോയപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട മാനുഷികവും യഥാര്‍ഥവുമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സര്‍ക്കാര്‍ ഇതിന് മുന്‍കൈയെടുക്കുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close