സഹായിക്കുന്നവരെ പിന്തുണക്കുമെന്ന് വെള്ളാപ്പള്ളി

vellappally

എസ്.എന്‍.ഡി.പി യോഗത്തെ സഹായിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടത്-വലത് വ്യത്യാസമില്ലാതെ സംഘടനയെ സഹായിക്കുന്ന സ്ഥാനാര്‍ഥികളെ പിന്തുണക്കും. വ്യക്തി അടിസ്ഥാനത്തിലാകും പിന്തുണ.

രണ്ട് മുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ന്യൂനപക്ഷ പ്രീണനം തുടരുകയാണെന്നും യോഗം അംഗീകരിച്ച പ്രമേയം പറയുന്നു. ആലപ്പുഴയില്‍ ചേര്‍ന്ന എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പിയുടേത് ശരിദൂര നിലപാടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആര്‍.എസ്.പിയുടെ മുന്നണിമാറ്റത്തോടെ എല്‍.ഡി.എഫ് ആടിയുലഞ്ഞു. ജെ.ഡി.എസിന് കോട്ടയത്ത് സീറ്റ് നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ല. കോട്ടയത്ത് ബൂത്തിലിരിക്കാന്‍ പോലും ജെ.ഡി.എസിന് ആളെ കിട്ടില്ല. എല്‍.ഡി.എഫിന്റെ ഗ്രാഫ് മുകളിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close